
നെല്ലിയാമ്പതിയിൽ ക്രിസ്മസ് അവധി ആരംഭിച്ചതോടെ വിനോദസഞ്ചാരികളുടെ വൻ തിരക്ക്

ക്രിസ്മസ് അവധി ആരംഭിച്ചതോടെ നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികളുടെ വൻതിരക്ക്. കഴിഞ്ഞ രണ്ട് ദിവസമായി നെല്ലിയാമ്പതിയിലെ എല്ലാ റിസോർട്ടുകളും വിനോദസഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മുൻകൂർ ബുക്ക് ചെയ്യാതെ എത്തിയ വിനോദസഞ്ചാരികൾ ആവശ്യത്തിന് താമസ സൗകര്യം ഇല്ലാതെ ബുദ്ധിമുട്ടി. നല്ല തണുപ്പുള്ള മഞ്ഞുമൂടിയ കാലാവസ്ഥയായിരുന്നു നെല്ലിയാമ്പതിയിൽ.

ക്രിസ്മസ് അവധി ആരംഭിച്ചതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി പോത്തുണ്ടി അണക്കെട്ടിലെ ഉദ്യാനത്തിലും നെല്ലിയാമ്പതിയിലും വാഹനത്തിരക്ക് ഏറി കഴിഞ്ഞദിവസം മാത്രം 2300 വാഹനങ്ങളിലായി 12000ത്തോളം വിനോദസഞ്ചാരികൾ നെല്ലിയാമ്പതിയിൽ വന്ന മടങ്ങിയതായി പോത്തുണ്ടി ചെക്ക് പോസ്റ്റ് അധികൃതർ പറഞ്ഞു. വാഹന യാത്രക്കാരെ നിയന്ത്രിക്കാനായി വനം ചെക്ക് പോസ്റ്റ് ഏറെ ബുദ്ധിമുട്ടിയതായി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജയൻ പറഞ്ഞു. വിനോദ സഞ്ചാരികളുടെ തിരക്ക് പോത്തുണ്ടി ഉദ്യാനത്തിലും ഏറെ അനുഭവപ്പെട്ടു.

ഉദ്യാനം പതിവുപോലെ ആറുമണിക്ക് മണിക്ക് തന്നെ അടയ്ക്കാൻ ശ്രമം ഉണ്ടായെങ്കിലും യാത്രക്കാരുടെ ബാഹുല്യം മൂലം 7 മണി വരെ നീണ്ടു. പോത്തിന്റെ ഉദ്യാനത്തിനും മുന്നിലും വാഹനങ്ങളുടെ തിരക്ക് മൂലം കഴിഞ്ഞ രണ്ടു ദിവസവും വൈകുന്നേരം ഗതാഗത തടസ്സം ഉണ്ടായി. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും നെല്ലിയാമ്പതിയിലും പരിസരപ്രദേശങ്ങളിലും മഴ ഉണ്ടായിരുന്നത് ഇരുചക്ര വാഹന വിനോദസഞ്ചാരികളെ ചെറിയതോതിൽ ബുദ്ധിമുട്ടിച്ചു. ഞായറാഴ്ച വൈകിട്ട് നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് വന്ന വടവന്നൂർ സ്വദേശി വിജയ് യും കുടുംബാംഗങ്ങളും സഞ്ചരിച്ച കാർ നെല്ലിയാമ്പതി ചുരം പാതയിലെ മരപ്പാലത്തിനടുത്ത് റോഡരികിലെ സിമന്റ് തിട്ടയിൽ ഇടിച്ച് വാഹന യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. വാഹനത്തിന് കേടു പറ്റിയിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/FqGhRZHxv32A920Ib3gI04
