
പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപത്തുവച്ച് ഡീസല്‍ തീര്‍ന്ന് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് പെരുവഴിയിലായി
ചെന്നൈയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന എസി സ്ലീപ്പർ ബസ്സിന് ഇന്ധം തീർന്നതിനാൽ സർവീസ് പൂർത്തിയാക്കാനായില്ല. പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപത്തുവച്ചാണ് ബസ് ഓഫായത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.യാത്രക്കാർ എല്ലാം കിട്ടിയ വണ്ടിയിൽ യാത്ര തുടർന്നു. ബസ് ജീവനക്കാർ സമീപത്തെ പമ്പിൽ നിന്ന് ഡീസൽ കൊണ്ടുവന്നു ഒഴിച്ചെങ്കിലും ബസ് സ്റ്റാർട്ടായില്ല.ഡീസൽ ടാങ്ക് മുഴുവൻ വറ്റിപ്പോയതാണ് കാരണം. പിന്നാലെ വടക്കഞ്ചേരി ഡിപ്പോയിൽ നിന്നും ജീവനക്കാരെത്തി ഡീസൽ നിറച്ചാണ് ബസ് മാറ്റിയത്.ഇന്ധനം തീരുന്നത് അറിയാനുള്ള സംവിധാമുണ്ടായിട്ടും എന്തു കൊണ്ട് മുൻകരുതൽ സ്വീകരിച്ചില്ല എന്നതടക്കംപരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/J1HMJFl3wghEvs6oiMFojd

