അടുത്ത വർഷം മുതൽ കലോത്സവത്തിൽ സസ്യാഹാരവും മാംസാഹാരവും വിളമ്പുമെന്ന് മന്ത്രി വി.ശിവൻകുട്ടി

Share this News

അടുത്ത വർഷം മുതൽ കലോത്സവത്തിൽ സസ്യാഹാരവും മാംസാഹാരവും വിളമ്പുമെന്ന് മന്ത്രി വി.ശിവൻകുട്ടി

അടുത്തവർഷം മുതൽ കലോത്സവ മാന്വൽ പരിഷ്ക്കരിക്കുമെന്നും കലോത്സവത്തിന് സസ്യാഹാരവും മാംസാഹാരവും വിളമ്പുമെന്നും മന്ത്രി വി.ശിവൻകുട്ടി. കലോത്സവത്തിന് സ്ഥിരമായി സസ്യാഹാരം മാത്രം വിളമ്പുന്നതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇത്രയും ആളുകൾ പങ്കെടുക്കുന്ന സ്ഥലത്ത് മാംസാഹാരം നൽകാൻ ഉള്ള പ്രയാസം കണക്കിൽ എടുത്താണ് അത്തരം കാര്യങ്ങൾ ചെയ്യാത്തത്. വിവാദങ്ങൾ ഉണ്ടാക്കാൻ സർക്കാർ താല്പര്യ പെടുന്നില്ല. രണ്ടുതരം ഭക്ഷണ ശീലം ഉള്ളവരും ഉണ്ടാകും.

എല്ലാവരെയും പരിഗണിച്ചു ഭക്ഷണം വിളമ്പുമെന്നും മന്ത്രി പറഞ്ഞു
15000 കുട്ടികൾ എന്നത് ഒരു വലിയ സംഖ്യ ആണ് ഭക്ഷണം വിളമ്പാൻ സർക്കാരിന് ബുദ്ധിമുട്ടില്ല. വീട്ടിൽ നിന്നും മാറി നിന്ന് ഇത്തരം ഭക്ഷണം കഴിക്കുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ എന്ന ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളു. അടുത്ത വർഷം ഇക്കാര്യം നേരത്തെ തന്നെ കുട്ടികളെയും മാതാപിതാക്കളെയും അറിയിച്ച് കൃത്യമായ എണ്ണം കണക്കാക്കി രണ്ടുതരം ഭക്ഷണവും വിളമ്പുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കഴിഞ്ഞ അറുപതുവർഷമായി പിന്തുടരുന്ന രീതിക്കാണ് സർക്കാർ മാറ്റം വരുത്തുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇


https://chat.whatsapp.com/J1HMJFl3wghEvs6oiMFojd


Share this News
error: Content is protected !!