
വള്ളിയോട് പടിഞ്ഞാറെക്കാട് അയ്യപ്പക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം ഇന്ന്
വള്ളിയോട് പടിഞ്ഞാറെക്കാട് അയ്യപ്പക്ഷേത്രത്തിൽ വർഷം തോറും നടത്തി വരാറുള്ള അയ്യപ്പൻ വിളക്ക് മഹോത്സവം 1198 ധനു 23 (2023 ജനുവരി 07) ശനിയാഴ്ച . വൈകുന്നേരം 4 മണിക്ക് കുത്താമ്പുള്ളി ഉണ്ണികൃഷ്ണൻ & പാർട്ടി അവതരിപ്പിക്കുന്ന പഞ്ചവാദ്യം. വൈകുന്നേരം 5 മണിക്ക് പാലക്കൊമ്പ് എഴുന്നെള്ളിപ്പ് (ഉരിയരിക്കുടത്തുനിന്നും പാലക്കൊമ്പ് വെട്ടി വള്ളിയോട്ടിൽ നിന്നും ആന പഞ്ചവാദ്യം, താലപൊലിയോടുകൂടി എഴുന്നെള്ളത്ത് ),രാത്രി 7.00 മണിക്ക് ദീപാരാധന ,രാത്രി 9.00 മണിക്ക് ഭജന , രാത്രി 10.00 മണിക്ക് അയ്യപ്പൻപാട്ട് പടിഞ്ഞാറെക്കാട് രാജൻ & പാർട്ടി അവതരിപ്പിക്കുന്നു. 2023 ജനുവരി 08 ന് പുലർച്ചെ 4 മണിക്ക് വേട്ടവിളി , കാലത്ത് 6.00 മണിക്ക് പ്രസാദ വിതരണവും ഉണ്ടാകും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/J1HMJFl3wghEvs6oiMFojd
