ഗാന്ധി ഗ്രാമം റെസിഡന്റ്സ്  അസോസിയേഷൻ  വടക്കഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്-പുതുവത്സരാഘോഷവും വാർഷിക കുടുംബ സംഗമവും നടന്നു

Share this News

ഗാന്ധി ഗ്രാമം റെസിഡന്റ്സ്  അസോസിയേഷൻ  വടക്കഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്- പുതുവത്സരാഘോഷവും വാർഷിക കുടുംബ സംഗമവും വടക്കഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തി. വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസി സുരേഷ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പതിനഞ്ചാം വാർഡ് മെമ്പർ ശ്രീ . സി.കെ. ദേവദാസ് ആശംസയർപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് കെ.എം.ജലീൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശ്രീ. ബാബു .എൻ. ജോസഫ് സ്വാഗതവും ട്രഷറർ ശ്രീ.ടി.ജെ. ഫിലിപ്പ് നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുടുംബാംഗങ്ങളെ ഉപഹാരം നൽകി ആദരിച്ചു. യോഗാനന്തരം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ” ടീം വടക്കൻസ്  പാലക്കാടി” ന്റെ  മെഗാ ഷോയും ഉണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb


Share this News
error: Content is protected !!