
ആർആർആറിന് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം
തെലുഗു ചലച്ചിത്രമായ ആർ.ആർ.ആറിലെ ‘നാട്ടു നാട്ടു’ എന്ന പാട്ടിലൂടെ ഇന്ത്യക്കു ഗോൾഡൻ ഗ്ലോബ് പുരസ്കാരം. ‘ബെസ്റ്റ് ഒറിജനൽ സോങ്’ ബഹുമതിയാണ് എം.എം. കീരവാണി ഈണമിട്ട ഈ ഗാനത്തിനു ലഭിച്ചത്.ടെയ്‌ലർ സ്വിഫ്റ്റ്, റിയാന തുടങ്ങിയ വമ്പരുടെ ഗാനങ്ങളെ പിന്തള്ളിയാണ് ‘നാട്ടു നാട്ടു’ പുരസ്കാരം നേടിയത്. കാലിഫോർണിയയിലെ ബെവെർലി ഹിൽട്ടൺ ഹോട്ടലിൽ ഇന്ത്യൻസമയം ബുധനാഴ്ച വെളുപ്പിനു നടന്ന ചടങ്ങിൽ കീരവാണി പുരസ്കാരം ഏറ്റുവാങ്ങി.2009-ലും 2011-നും എ.ആർ. റഹ്മാനിലൂടെ ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലെത്തിയിട്ടുണ്ടെങ്കിലും വിദേശചിത്രങ്ങൾക്ക് (സ്ലം ഡോഗ് മില്യനെയർ, 127 അവേഴ്‌സ്) സംഗീതമൊരുക്കിയതിനായിരുന്നു ഇത്. ഇന്ത്യൻ ചിത്രത്തിലൂടെ ഇന്ത്യയിൽ ഈ പുരസ്കാരമെത്തുന്നത് ഇത്തവണയാണ്. ഒരു ഏഷ്യൻ ഗാനത്തിന് ഈ ബഹുമതി കിട്ടുന്നതും ആദ്യം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb
