Share this News

മുൻ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ശരദ് യാദവ് അന്തരിച്ചു
പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്ര മന്ത്രിയും ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു) മുൻ അധ്യക്ഷനുമായിരുന്ന ശരത് യാദവ് (75) അന്തരിച്ചു .നിലവിൽ രാഷ്ട്രീയ ജനതാദൾ നേതാവാണ്. അബോധാവസ്ഥയിൽ വ്യാഴാഴ്ച വൈകീട്ട് ഗുരുഗ്രാമിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യാദവ് രാത്രിയോടെ വിടപറഞ്ഞുവെന്ന് മകൾ സുഭാഷിണി ശരത് യാദവ് ട്വിറ്ററിൽ അറിയിച്ചു. ഏഴു തവണ ലോക്സഭാംഗവും നാലു തവണ രാജ്യസഭാംഗവുമായിരുന്നു. കൃഷിക്കാരൻ, എൻജിനീയർ, വിദ്യാഭ്യാസ വിദഗ്ധൻ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന നേതാവാണ്. അടൽ ബിഹാരി വാജ്പേയ് മന്ത്രിസഭയിൽ 1999-2004 കാലത്ത് വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb

Share this News