ബാക്ടീരിയൻ ലീഫ് ബ്ലാസ്റ്റ് കൂടുതൽ പാടശേഖരങ്ങളിലേക്ക് വ്യാപിച്ചു

Share this News

അയിലൂർ പുത്തൻതറ പാടശേഖരത്തിൽ കൃഷി ഓഫീസറും സംഘവും കർഷകരും ബാക്ടീരിയൽ ലീഫ് ബ്ലാസ്റ്റ് രോഗം ബാധിച്ച പാടശേഖരങ്ങൾ സന്ദർശിച്ച് രോഗ വ്യാപനം വിലയിരുത്തി പ്രതിവിധി നിർദ്ദേശിക്കുന്നു

ബാക്ടീരിയൻ ലീഫ് ബ്ലാസ്റ്റ് കൂടുതൽ പാടശേഖരങ്ങളിലേക്ക് വ്യാപിച്ചു

അയിലൂർ കൃഷിഭവൻ പരിധിയിലെ പുത്തൻതറ, കോഴിക്കാട്, നീലങ്കോട്, തുടങ്ങിയ പാടശേഖര പാടശേഖരങ്ങളിലും ബാക്ടീരിയൽ ലീഫ് ബ്ലാസ്റ്റേഴ്സ് എന്ന രോഗം ബാധിച്ചതായി അയിലൂർ കൃഷി ഓഫീസർ കൃഷ്ണ അറിയിച്ചു. നെച്ചടികളുടെ വലിപ്പം കൂടിയ ഓലകളുടെ മുഗൾ ഭാഗം പച്ചനിറം മാറി മഞ്ഞനിറം കലർന്ന ചെമ്പിച്ച നിറമായി മാറുന്നതാണ് രോഗലക്ഷണം. നേരത്തെ ചെട്ടികുളമ്പ്, ഒറവഞ്ചിറ, പാടശേഖരങ്ങളിലും ബാക്ടീരിയൽ ലീഫ് ബ്ലാസ്റ്റ് എന്ന ഓലകരിച്ചിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നു.

കൂടുതൽ പാടശേഖരങ്ങളിലേക്ക് രോഗം ബാധിച്ചതോടെ കൃഷി ഓഫീസർ. എസ്. കൃഷ്ണയും കൃഷി അസിസ്റ്റന്റ് സി. സന്തോഷ്, പാടശേഖരസമിതി ഭാരവാഹികളായ നാരായണൻ, ഹരിദാസൻ, സുരേഷ് കുമാർ, എന്നീ കർഷകരും ചേർന്ന സംഘമാണ് വിവിധ പാടശേഖരങ്ങൾ സന്ദർശിച്ചത്. ബാക്ടീരിയൽ ലീഫ് ബ്ലാസ്റ്റ് എന്ന ഓലകരിച്ചിൽ രോഗത്തെ പ്രതിരോധിക്കുന്നതിനായി കെ സൈക്ലിൻ 30 ഗ്രാം, നേറ്റിവോ 50 ഗ്രാം എന്നിവ 100 ലിറ്റർ വെള്ളത്തിൽ കലർത്തി ഒരേക്കറിന് എന്ന കണക്കിൽ തളിക്കാൻ നിർദ്ദേശിച്ചു. കൂടാതെ നെൽപ്പാടങ്ങളിലെ വിവിധയിടങ്ങളിലായി ബ്ലീച്ചിങ് പൗഡർ കിഴികെട്ടിയിട്ട് രോഗ വ്യാപനം
നിയന്ത്രിക്കാനും നിർദ്ദേശിച്ചു. രോഗത്തിന്റെ ആരംഭ ഘട്ടത്തിലുള്ള നെൽപ്പാടങ്ങളിൽ ചാണകവെള്ളം തെളിയൂറ്റി തളിച്ചം നിയന്ത്രിക്കാം എന്ന കൃഷി ഓഫീസർ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb


Share this News
error: Content is protected !!