വന്യമൃഗങ്ങൾക്ക് കുടി വെള്ള സ്രോതസ്സ് ഒരുക്കാൻ ബ്രഷ് വുഡ് തടയണ നിർമ്മാണവുമായി വിദ്യാർത്ഥികളും യുവാക്കളും

Share this News

വന്യമൃഗങ്ങൾക്ക് കുടി വെള്ള സ്രോതസ്സ് ഒരുക്കാൻ ബ്രഷ് വുഡ് തടയണ നിർമ്മാണവുമായി വിദ്യാർത്ഥികളും യുവാക്കളും

മംഗലംഡാം : കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായും , വന്യമൃഗങ്ങൾക്ക് കുടിവെളള സ്രോതസ്സ് ഒരുക്കുന്നതിനുമായി മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഓടന്തോട് ഭാഗത്ത് നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗ് എന്ന സംഘടനയിലെ യുവാക്കളും , തിരുവനന്തപുരം നാഷ്ണൽ കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗം വിദ്യാർത്ഥികളും, മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫുകളും സംയുക്തമായി ബ്രഷ് വുഡ് തടയണകൾ നിർമ്മിച്ചു.

ഓടഞ്ഞോടിന്റെ സമീപ പ്രദേശത്തു നിന്നും ഉത്ഭവിച്ച് ചെമ്പകപ്പാറ, കവിളുപാറ എന്നിവടങ്ങൾ താണ്ടി മംഗലം ഡാമിന്റെ വൃഷ്ടിപ്രദേശത്ത് എത്തിച്ചേരുന്ന ഓടന്തോട്ടിൽ 4 ബ്രഷ് വുഡ് തടയണളാണ് യുവാക്കളുടെ കൂട്ടായ്മയിലൂടെ സാധ്യമായത്. യുവാക്കളും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കം 55 പേരാണ് തടയണ നിർമ്മാണത്തിൽ പങ്കാളികളായത്. മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി ഫോസ്റ്റ് റേഞ്ച് ഓഫീസർ കെ.എ.മുഹമ്മദ് ഹാഷീം പരിപാടി ഉദ്ഘാനം ചെയ്തു.

സി.എൽ.എസ്.എൽ. ഡയറക്ടർ അശോക് നെന്മാറ അധ്യക്ഷനായിരുന്നു. കാട്ടുതീയെക്കുറിച്ചും , കാട്ടുതീ പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും , ഫയർ സീസൺ സമയങ്ങളിൽ വന്യമൃഗങ്ങൾക്ക് വെള്ളം കുടിക്കാനും . കാട്ടുതീ തടയാനും ഒരുപോലെ ഉപകരിക്കുന്ന ബ്രഷ് വുഡ് തടയണയുടെ പ്രാധാന്യത്തെക്കുറിച്ചും
കെ.എ.മുഹമ്മദ് ഹാഷിം വിശദീകരിച്ചു.

ചടങ്ങിൽ തിരുവനന്തപുരം നാഷ്ണൽ കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗം കോ- ഓർഡിനേറ്റർ ആഷിക് ഷാജി മുഖ്യാഥിതിയായിരുന്നു. അധ്യാപക യായ ലക്ഷ്മി പ്രിയ, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എസ്. എഫ്. ഒ .ബി. രഞ്ജിത് , സുബ്രഹ്മണ്യൻ , സാമൂഹ്യ പ്രവർത്തകരായ എം.സുരേഷ് ബാബു, അക്ഷര രവീന്ദ്രൻ , അംജിത് . കെ , ഷംന ഹാലുദ്ദീൻ , ആകാശ് ലാൽ എന്നിവർ സംസാരിച്ചു. വേനൽ കാലത്ത് കാട്ടുമൃഗങ്ങൾ കുടിവെള്ളത്തിനായി നാട്ടിൽ ഇറങ്ങുന്നതും ഭീതി സൃഷ്ടിക്കുന്നതും കുറയ്ക്കാൻ ഇത്തരം തടയണകൾ സഹായിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇

https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb


Share this News
error: Content is protected !!