സിമൻ്റ് തൊട്ടിയിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Share this News

സിമൻ്റ് തൊട്ടിയിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. കണ്ണൂർ കാഞ്ഞിരം കൊല്ലി തുരുത്തിക്കാട് ജോജോ – റിൻസി ദമ്പതികളുടെ മകൻ ഡിബിൻ മാർട്ടിനാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടു കൂടിയാണ് സംഭവം. പാലക്കുഴി പുഷ്പഗിരി ആശ്രമത്തിലെ ജോലിക്കാരനാണ് ജീജോ. ആശ്രമത്തിന് സമീത്തെ സിമൻ്റ് തൊട്ടിയിൽ വീണതിനെ തുടർന്ന് ഉടൻ തന്നെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ . പോസ്റ്റ് മോർട്ടത്തിനു ശേഷം ഞായറാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb


Share this News
error: Content is protected !!