
വീട്ടുവളപ്പുകളിൽ മലമ്പാമ്പ് നിത്യ കാഴ്ചയാവുന്നു ; ഭീതിയോടെ ജനങ്ങൾ

നെന്മാറ : വീട്ടുവളപ്പുകളിൽ വളർത്തുന്ന കോഴി താറാവ് മറ്റ് ഓമന മാർഗങ്ങൾ എന്നിവ നഷ്ടപ്പെടുന്നത് നിത്യ സംഭവമാണെങ്കിലും. കാരണക്കാരെ കാരനെ മിക്കപ്പോഴും കണ്ടെത്താനാ വുന്നില്ല. കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശത്തെ വീടുകളിലെ കോഴി, താറാവ്, നായക്കുട്ടികൾ തുടങ്ങിയവയെ കാണാനില്ലെന്ന് പരാതിയും രൂക്ഷമായിരുന്നു. വനമേഖലയിൽ നിന്ന് ഏറെ അകലെയുള്ള കരിമ്പാറ പെരുമാങ്കോട് ശിവദാസന്റെ വീട്ടുവളപ്പിലാണ് അപ്രതീക്ഷിതമായി പകൽ അതിഥിയെ ശ്രദ്ധയിൽപ്പെട്ടത്.

വീടിനു മുന്നിലെ ബദാം മരത്തിൽ തടിയിൽ ചുറ്റിവരിഞ് മേലോട്ട് കയറുന്ന മലമ്പാമ്പിനെ കണ്ടതോടെയാണ് വളർത്തുമൃഗങ്ങളുടെ എണ്ണം കുറവിന്റെ കാരണക്കാരനെ കണ്ടെത്തിയത്. 6 അടിയോളം നീളവും 30 കിലോയോളം തൂക്കം വരുന്ന മലമ്പാമ്പിനെയാണ് വനംവകുപ്പിന് അറിയിച്ച് പിടികൂടിയത്. മലമ്പാമ്പിനെ കണ്ട പ്രദേശവാസികൾ തടിച്ചുകൂടിയതോടെ പാമ്പ് മരത്തിൽ നിന്നും താഴെ ചാടി പറമ്പിലൂടെ ഓടി ഒളിക്കാൻ ശ്രമിച്ചെങ്കിലും തോട്ടിയും മറ്റും ഉപയോഗിച്ച് തടഞ്ഞു നിർത്തി വനം വകുപ്പിന്റെ പാമ്പ് പിടുത്തക്കാർ എത്തുന്നത് വരെ തടഞ്ഞ് നിരീക്ഷിക്കുകയായിരുന്നു.

റബ്ബർ തോട്ടങ്ങളുടെ സമീപത്തും പാഴ്ചെടികൾ കൂടിയിരിക്കുന്ന സ്ഥലങ്ങളിലും നെൽപ്പാടങ്ങൾക്ക് വരമ്പിന് അരികിലൂടെയും മലമ്പാമ്പ് സഞ്ചരിച്ച അടയാളങ്ങൾ കണ്ടെങ്കിലും പ്രദേശവാസികൾക്ക് പാമ്പിനെ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. പിടികൂടിയ മലമ്പാമ്പിനെ പോത്തുണ്ടി വനമേഖലയിൽ വിട്ടയച്ചതായി വനം വകുപ്പ് വാച്ചർമാർ അറിയിച്ചു. മാസങ്ങൾക്ക് മുമ്പും സമീപ പ്രദേശങ്ങളായ കരിമ്പാറ, തളിപ്പാടം, ചെവിണി പ്രദേശങ്ങളിൽ നിന്ന് മലമ്പാമ്പുകളെയും രാജവെമ്പാലയെയും പിടികൂടിയിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb
