Share this News

സ്വാമി ചിദ്ഘനാനന്ദ പുരസ്കാരം സ്വാമി സച്ചിദാനന്ദയ്ക്ക്
സ്വാമി ചിദ്ഘനാനന്ദ സ്മൃതി പുരസ്‌കാരം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക്. കൊട്ടാരക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വാമി ചിദ്ഘനാനന്ദ ഫൗണ്ടേഷനാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. 25001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ചിദ്ഘനാനന്ദ സ്വാമിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 22-ന് പുത്തൂർ പാങ്ങോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനത്തിൽ കരിമ്പിൻപുഴ ശിവശങ്കരാനന്ദാശ്രമം മഠാധിപതി ആത്മാനന്ദ സ്വാമി പുരസ്‌കാരം സച്ചിദാനന്ദയ്ക്ക് സമർപ്പിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb

Share this News