സാധാരണക്കാരന്റെ സങ്കടങ്ങൾ മാറ്റുന്നതാകണം രാഷ്ട്രീയ പ്രവർത്തനം; വി.ഡി. സതീശൻ

Share this News

സാധാരണക്കാരന്റെ സങ്കടങ്ങൾ മാറ്റുന്നതാകണം രാഷ്ട്രീയ പ്രവർത്തനം; വി.ഡി. സതീശൻ

സാധാരണക്കാരന്റെ സങ്കടങ്ങൾ മാറ്റാനും കണ്ണീരൊപ്പാനും ഹൃദയത്തോട് ചേർക്കാനുമുള്ള കഠിനമായ പ്രയത്മാണ് രാഷ്ട്രീയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാവശ്ശേരിയിൽ കെ.പി.സി.സി. ഭവനത്തിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എതിരെ വരുന്നവന്റെ കൈയ്യും കാലും വെട്ടുന്നതും വീട്ടിലേക്ക് ബോബെറിയുന്നതുമല്ല രാഷ്ട്രീയം. അത് അക്രമ പ്രവർത്തനമാണ്. അക്രമ പ്രവർത്തവും രാഷ്ട്രീയ പ്രവർത്തനവും രണ്ടാണ്.
ചരിത്രത്തിലാദ്യമായി മുൻ കാല പ്രാബല്യത്തോടെ വേതനം വെട്ടിക്കുറച്ച സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നവരുടെ വേതനം വെട്ടിക്കുറച്ചതിനെ പരാമർശിച്ച് സതീശൻ പറഞ്ഞു. ബാങ്കുകളുടെ ജപ്തി നോട്ടീസ് കിട്ടാത്തവർ കേരളത്തിൽ ആരുമില്ലെന്നിരിക്കെ കെ.വി. തോമസിന് നൽകിയ ക്യാബിനറ്റ് പദവി ദുർച്ചെലവാണ്.
സംസ്ഥാനത്ത് 14,000 ഗുണ്ടകളഉണ്ടൈന്ന് മുഖ്യമന്ത്രിയുടെ നിയമസഭയിലെ വെളിപ്പെടുത്തൽ അപമാനകരാണ്. ഗുണ്ടകളെ സംരക്ഷിക്കുന്നത് സി.പി.എമ്മാണ്. ഏത് കേസെടുത്താലും അതിലെല്ലാം സി.പി.എമ്മുകാരുണ്ടാകും. സി.പി.എമ്മിനെ ബാധിച്ച ജീർണ്ണതയുടെ ലക്ഷണമാണിത്. ജനങ്ങളെ മറന്നുള്ള ഭരണകൂടത്തിന്റെ ഉള്ളിലിരുപ്പാണ് പട്ടിണികിടക്കുന്നവൻ ക്രിക്കറ്റ് കാണേണ്ടെന്നു പറഞ്ഞ മന്ത്രിയുടെ നാവിലൂടെ പുറത്തുവന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.

വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇

https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb


Share this News
error: Content is protected !!