യുവാവ് ചികിത്സാ സഹായം തേടുന്നു
വടക്കഞ്ചേരിമാരക രോഗം ബാധിച്ച് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു.കിഴക്കഞ്ചേരി പൂണിപ്പാടം പരേതനായ ചന്ദ്രന്റെയും രുക്മിണിയുടെയും മകൻ അനൂപ് (31) ആണ് അതീവ ഗുരുതരമായ അപ്ലാസ്റ്റിക് അനീമിയ ബാധിച്ചു കോഴിക്കോട് മിംസ് ആശുപത്രിയിൽ കഴിയുന്നത്.എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. അമ്മയും ഭാര്യയും കുട്ടികളും അടങ്ങുന്ന നിർധന കുടുംബത്തിനു പണം കണ്ടെത്തുക അസാധ്യമാണ്. നാട്ടു കാർ സഹായിച്ചെങ്കിലും ഇനിയും 12 ലക്ഷത്തോളം ആവശ്യമാണ്.പഞ്ചായത്ത് അംഗം സലീം പ്രസാദ് ചെയർമാനും എം.അശോകൻ കൺവീനറുമായി രൂപീകരിച്ച കമ്മിറ്റി പണം കണ്ടെത്താൻ പ്രയത്നിക്കുന്നുണ്ട്.
ഫോൺ: 9656473094. ബാങ്ക് ഓഫ് ബറോഡ കിഴക്കഞ്ചേരി ശാഖയിലെ അക്കൗണ്ട് നമ്പർ: 62750100021740. ഐഎഫ്എസ് കോഡ് :BARBOVJKIZH.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/BVJFVOpn2JA8X1duo1ZJVF