രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ ഇനി അമൃത് ഉദ്യാന്‍ എന്നറിയപ്പെടും
രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്‍റെ പേര് അമൃത് ഉദ്യാന്‍ എന്നാക്കി. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായാണ് തീരുമാനം. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരിട്ടത്.
സാമ്രാജ്യത്വ കാലഘട്ടത്തിന്റെയും സ്വാതന്ത്ര്യത്തിനു മുൻപുള്ള അധിനിവേശത്തിന്റെയും സ്വാധീന്യം പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുഗൾ ഗാർഡന്റെയും പേരുമാറ്റാൻ രാഷ്ട്രപതി ഭവൻ തീരുമാനിച്ചത്.
രാഷ്ട്രപതിയുടെ ഡപ്യൂട്ടി പ്രസ് സെക്രട്ടറി നാവിക ഗുപ്തയാണ് പേരുമാറ്റം അറിയിച്ചത്.PTC–രാജ്പഥിന്‍റെ പേര് മാറ്റി കര്‍ത്തവ്യപഥാക്കി മാറ്റിയതിന് ശേഷമുള്ള രാജ്യതലസ്ഥാനത്തെ പ്രധാന പേരുമാറ്റമാണ് രാഷ്ട്രപതി ഭവനിലേത്. ഇനി ഈ പേരുമാറ്റത്തിന്‍റെ രാഷ്ട്രീയം സജീവ ചര്‍ച്ചയായേക്കാം. ജനുവരി 31 മുതല്‍ മാര്‍ച്ച് 26 വരെയാണ് അമൃത് ഉദ്യാന്‍ പൊതുജനങ്ങള്‍ക്കായി തുറക്കുക. ഓരോ ചെടികളുടെയും വിശദാംശങ്ങളറിയാന്‍ QR കോഡ് തയാറാണ്. പ്രവേശന കാലയളും ഉയര്‍ത്തിയിട്ടുണ്ട്. ജമ്മു കശ്മീരിലെ മുഗള്‍ ഗാര്‍ഡന്‍സില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് രാഷ്ട്രപതി ഭവനിലും 1917ല്‍ എഡ്‌വിന്‍ ലട്യന്‍സ് മുഗള്‍ ഗാര്‍ഡന്‍ ഡൈസന്‍ ചെയ്തത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/BVJFVOpn2JA8X1duo1ZJVF