Share this News

മംഗലം ഗാന്ധി സ്മാരക യു.പി. സ്ക്കൂളിൽ ശില്പശാല സംഘടിപ്പിച്ചു.
മംഗലം ഗാന്ധി സ്മാരക യു.പി. സ്ക്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. എച്ച്. എം. പി. യു. ബിന്ദു ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി. ടി. എ. പ്രസിഡന്റ് സുമിത ജയൻ ഉദ്ഘാടനം നിർവഹിച്ചു. ആയക്കാട് സി. എ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപികയായ കെ. ശോഭ ടീച്ചർ हिन्दी भाषा सहज भाषा എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു. മുന്‍ എച്ച്. എം. എൻ. ദേവരാജന്‍ മാസ്റ്റര്‍, മുൻ എ. ഇ. ഒ രവിദാസൻ മാസ്റ്റർ എന്നിവര്‍ ആശംസകള്‍ അർപ്പിച്ചു. പി. അനീഷ് മാസ്റ്റര്‍ സ്വാഗതവും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി എം. അമൃത നന്ദിയും രേഖപ്പെടുത്തി.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5

Share this News