
ഭാരത് ബ്രാൻഡ് രാസവളങ്ങൾ വിപണിയിൽ എത്തിത്തുടങ്ങി.

ഭാരത് ബ്രാൻഡിലുള്ള പ്രത്യേക നിറത്തിലുള്ള ചാക്കുകളിൽ ഉള്ള രാസവളങ്ങൾ വിപണിയിൽ എത്തിത്തുടങ്ങി. നെന്മാറ, അയിലൂർ, കൊല്ലംകോട് തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളിലുമാണ് ഭാരത് ബ്രാൻഡ് യൂറിയയും പൊട്ടാഷും എത്തിത്തുടങ്ങിയത്. ഭാരത് യൂറിയ മഞ്ഞ നിറത്തിലുള്ള ചാക്കിലും, പൊട്ടാഷ് പിങ്ക് നിറത്തിലുള്ള ചാക്കുകളിലുമാണ് വിപണിയിലെത്തിയിരിക്കുന്നത്. ഭാരത് ബ്രാൻഡിലുള്ള രാസവളങ്ങൾ ഉൾക്കൊള്ളുന്ന ചാക്കുകളിലെ മൂന്നിൽ ഒരു ഭാഗം മാത്രം നിർമ്മാണ കമ്പനിയുടെയൊ ഇറക്കുമതി കമ്പനിയുടെയും പേരും മറ്റും രേഖപ്പെടുത്താൻ അനുമതിയുള്ളൂ. ബാക്കി സ്ഥലങ്ങളിൽ. സർക്കാർ നിശ്ചയിച്ച രീതിയിലുള്ള ഭാരത ബ്രാൻഡ് ലോഗോ മുദ്രണം ചെയ്ത് വിൽപ്പന നടത്താനാണ് അനുമതി നൽകുന്നുള്ളൂ. ഭാരത് ബ്രാൻഡിൽ വിപണനം ചെയ്യണമെന്നും ഓരോ ചാക്കിലും യഥാർത്ഥ വില, സബ്സിഡി തുക, വില്പന വില എന്നിവ പ്രത്യേകം രേഖപ്പെടുതുകയും ചെയ്തിട്ടുണ്ട്. രാസവളങ്ങൾക്ക് നിലവിലെ വില്പന വിലയിൽ വ്യത്യാസവുമില്ല. കൂടാതെ കേന്ദ്ര രാസവള രാസവസ്തു മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം ഉൽപ്പന്നത്തിന്റെ പേര് മലയാളം ഉൾപ്പെടെ 16 ഇന്ത്യൻ ഭാഷകളിൽ രാസവള ചാക്കുകളുടെ ഇരുവശങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം ഭാരത് യൂറിയ, ഭാരത് പൊട്ടാഷ്, ഭാരത് ഡി. എ. പി. എന്ന തരത്തിൽ വ്യാപാര നാമം നടത്തിയാണ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിയിരിക്കുന്നത്. ഇതുമൂലം വ്യാപാരസ്ഥാപനങ്ങളുടെ മത്സരവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്ക് കടത്ത് കൂലി മൂലമുള്ള വിലവർധനവും ഇല്ലാതാക്കാനും ഗുണനിലവാരവും നിലനിർത്താൻ കഴിയും എന്നാണ് കേന്ദ്ര രാസവള രാസവസ്തു മന്ത്രാലയം വിശദീകരിക്കുന്നത്. ഭാരത് എന്ന ഒറ്റ വ്യാപാര നാമത്തിൽ വിതരണം ചെയ്യണമെന്ന് 2022 ൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് ഒരു രാജ്യം ഒരു രാസവളം എന്ന മുദ്രാവാക്യം ഉയർത്തി പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന പദ്ധതി നടപ്പാക്കിയത്. ഇതനുസരിച്ചാണ് രാസവളങ്ങൾ ഭാരത് ബ്രാൻഡിൽ വിപണനം ആരംഭിച്ചത്. രാസവള നിർമ്മാതാക്കളും ഇറക്കുമതിക്കാരും തമ്മിലുള്ള മത്സരവും ഗുണനിലവാരത്തിന്റെ പ്രശ്നങ്ങളും ഒഴിവാക്കാനും അതുമൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കടത്തു കൂലി തുടങ്ങിയവമൂലമുള്ള വിലവർധന ഒഴിവാക്കാനും ഉദ്ദേശിച്ചാണ് പദ്ധതി കേന്ദ്ര രാസവളം രാസവസ്തു മന്ത്രാലയം പദ്ധതി ആരംഭിച്ചത്. ഒരു ബ്രാൻഡ് വ്യാപാരം നാമത്തിൽ വിൽക്കുന്നതുമൂലം ഗുജറാത്തിലെയും മറ്റും വൻകിട വളനിർമ്മാണ കമ്പനികളെ സഹായിക്കാനാണെന്ന് നേരത്തെ രാഷ്ട്രീയ വിമർശനവും ഉണ്ടായിരുന്നു.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5
