ക്ഷീരവികസന വകുപ്പിന്റെ മാധ്യമ പുരസ്‌കാരംമാതൃഭൂമി ലേഖകന്‍ എം.മുജീബ് റഹിമാന്

Share this News

ക്ഷീരവികസന വകുപ്പിന്റെ മാധ്യമ പുരസ്‌കാരം
മാതൃഭൂമി ലേഖകന്‍ എം.മുജീബ് റഹിമാന്

ക്ഷീരവികസന വകുപ്പ് സംസ്ഥാന ക്ഷീരസംഗമത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മികച്ച പത്രവാര്‍ത്തയ്ക്കുള്ള പുരസ്‌കാരം ചിറ്റിലഞ്ചേരി മാതൃഭൂമി ലേഖകന്‍ എം.മുജീബ് റഹിമാന്‍ അര്‍ഹനായി. ക്ഷീരമേഖലയിലുണ്ടായ മാറ്റങ്ങളും, കാലിത്തീറ്റ വില വര്‍ധനവ് മൂലം ഉല്‍പ്പാദന ചെലവ് കൂടിയതോടെ പ്രതിസന്ധിയിലായ ക്ഷീരമേഖലയെ കുറിച്ച് ‘ക്ഷീണമാണ് ക്ഷീരമേഖല’ എന്ന വാര്‍ത്തയുള്‍പ്പെടെ 2022 ല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ക്ഷീര കര്‍ഷകര്‍ക്ക് സഹായകമായി മാറിയ വര്‍ഷം മുഴുവന്‍ മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതിയും, കുന്നുകാലികള്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സ് പദ്ധതി, മുഴുവന്‍ സമയ ചികിത്സാ സൗകര്യം തുടങ്ങിയവ ക്ഷീരവികസന വകുപ്പ് നടപ്പിലാക്കിയിരുന്നു.
തിങ്കളാഴ്ച മണ്ണൂത്തിയില്‍ വെച്ച് നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ 25,000 രൂപയും, പ്രശസ്തി പത്രവും, ഫലകവും ഉള്‍പ്പെടുന്ന പുരസ്‌കാരം ഏറ്റുവാങ്ങും.
ഭാരത സർക്കാർ യുവജന കാര്യ കായിക വകുപ്പ് നെഹ്റു കേന്ദ്ര ഏർപ്പെടുത്തിയ 2010 ലെ മികച്ച സാമൂഹിക പ്രവർത്തകൻ ഉള്ള പുരസ്കാരവും, 2011 ൽ കേരള സർക്കാർ സംസ്ഥാന യുവജനക്ഷേമഡിന്റെ മികച്ച യുവജന പ്രവർത്തകനുള്ള പുരസ്കാരവും, 2013 ൽ കേരള സർക്കാർ വനം വന്യജീവി വകുപ്പ് ഏർപ്പെടുത്തിയ മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള പ്രകൃതി മിത്ര പുരസ്കാരവും മുജീബ് റഹ്മാൻ നേടിയിട്ടുണ്ട്.
ചിറ്റിലഞ്ചേരി സൃഷ്ടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ജനറൽ സെക്രട്ടറിയും, കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ മീഡിയ സെൽ കൺവീനറുമാണ്.
ചിറ്റിലഞ്ചേരി കടമ്പിടി കെ.എ.മുഹമ്മദ് കനിയുടെയും, ഫാത്തുമുത്ത് സുഹ്‌റയുടെയും മകനാണ് മുജിബ് റഹിമാന്‍. നിമിതയാണ് ഭാര്യ. മക്കള്‍: മിസ് രിയ, മുഹമ്മദ് മിന്‍ഹാജ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/GonAVMtGfHm6gA1ymRkES5


Share this News
error: Content is protected !!