ചിറ്റൂർ താലൂക്ക് ഗവ. ആശുപത്രിയിൽ പ്രസവചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നിക്ഷ്ക്രിയമെന്ന് ആരോപണം

Share this News

ചിറ്റൂർ താലൂക്ക് ഗവ.ആശുപത്രിയിൽ പ്രസവ ചികിൽസക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആരോപണ വിധേയരായ ഡോക്ടർ ദമ്പതികൾ ആശുപത്രിക്ക് സമീപം നടത്തുന്ന സമാന്തര സ്വകാര്യ ക്ലീനിക്ക്

ചിറ്റൂർ താലൂക്ക് ഗവ. ആശുപത്രിയിൽ പ്രസവചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നിക്ഷ്ക്രിയമെന്ന് ആരോപണം

ചിറ്റൂർ താലൂക്ക് ഗവ. ആശുപത്രിയിൽ പ്രസവചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നിക്ഷ്ക്രിയമെന്ന് ആരോപണം. ആരോപണ വിധേയനായ ഡോക്ടർ ദമ്പതികൾ അടുത്ത ദിവസം മുതൽ തന്നെ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതൊഴിച്ചാൽ മറ്റൊരു നടപടിയും ഇതുവരെയും പോലീസിൻ്റെയോ ആരോഗ്യ വകുപ്പിൻ്റെയോ ഭാഗത്തുനിന്നുണ്ടായില്ല. പോസ്റ്റ്മോർട്ടം നടത്തിയ മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ചിറ്റൂർ പോലീസ് കേസെടുത്തെങ്കിലും ഉത്തരവാദികളായ ഡോക്ടർമാരെ സർവ്വീസിൽ നിന്ന് മാറ്റി നിർത്താനോ നടപടിയെടുക്കാനോ ജില്ല മെഡിക്കൽ ഓഫീസർ തയ്യാറായിട്ടില്ല.
മുൻപ് ജോലി ചെയതിരുന്നയിടത്തും
ഇവർക്കെതിരെ
വ്യാപക ആക്ഷേപം ഉയർന്നിട്ടുണ്ട്. ചിറ്റൂർ താലൂക്കാശുപത്രിയിൽ അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തിൽ ചികിത്സ നടത്തിയ ഗൈനക്കോളജിസ്റ്റുമാരായ ഡോ. കൃഷ്ണനുണ്ണി, ഡോ. ദീപിക എന്നിവർക്കെതിരെയാണ് .

കടുത്ത ആരോപണം ഉയർന്നിരിക്കൂന്നത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യവേ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയ്ക്ക് ഗർഭഛിദ്ര ശസ്ത്രക്രിയ നടത്തുകയും പെൺകുട്ടി മരണപ്പെടുകയും ചെയ്ത സംഭവത്തിൽ വലിയ പ്രതിഷേധം ഉണ്ടാവുകയും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. 2018ലാണ് സംഭവം. തുടർന്ന് സസ്പെൻഷനിലായ ഇരുവരെയും സ്ഥലം മാറ്റി. ഡോ. കൃഷ്ണനുണ്ണിയെ കുഴൽമന്ദം സി.എച്ച്.സിയിലേയ്ക്കും ഡോ. ദീപികയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലേയ്ക്കൂമാണ് സ്ഥലം മാറ്റിയത്.

എന്നാൽ വർക്ക് അറേഞ്ച് മെൻ്റിൻ്റെ പേരിൽ കുഴൽമന്ദത്തു നിന്നും ചിറ്റൂരിലേയ്ക്ക് നിയമിക്കപ്പെട്ടു. ഇടതുപക്ഷ സംഘടന അനുഭാവിയായ ഡോക്ടർ രാഷ്ട്രീയ സ്വാധീനം ചെലുത്തിയാണ് ചിറ്റൂരിലേയ്ക്ക് മാറിയതെന്ന് ആക്ഷേപമുണ്ട്. ഇരുവരും ജോലി ചെയ്യുന്ന താലൂക്കാശുപത്രിയ്ക്ക് സമീപം തന്നെ സ്വന്തമായി പരിശോധന സംവിധാനങ്ങളും ഇവർ ഒരുക്കിയിട്ടുണ്ട്. ഇവിടെയെത്തി ചികിത്സ തേടുന്നവർക്ക് മാത്രമാണ് കൃത്യമായി ചികിത്സ നൽകുന്നതെന്നും ആക്ഷേപമുണ്ട്. എന്നാൽ ഇതൊന്നും അന്വേഷണ വിധേയമാക്കുകയോ കർശന നടപടികളോ ഉണ്ടാവാത്തതിന് കാരണം ഭരണ തലത്തിലെ സ്വാധീനമാണെന്നാണ് ആക്ഷേപം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇


https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt


Share this News
error: Content is protected !!