മാധ്യമ പുരസ്‌കാരം നേടിയ എം.മുജീബ് റഹിമാനെ ക്ഷീരസംഘത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു

Share this News

മാധ്യമ പുരസ്‌കാരം നേടിയ എം.മുജീബ് റഹിമാനെ ക്ഷീരസംഘത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു



2022 ലെ മികച്ച വാര്‍ത്ത റിപ്പോര്‍ട്ടിനുള്ള ക്ഷീരവികസന വകുപ്പിന്റെ പുരസ്‌കാരം നേടിയ കടമ്പിടി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിലെ പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റും, മാതൃഭൂമി ലേഖകനുമായി എം.മുജീബ് റഹിമാനെ ക്ഷീരസംഘത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. കടമ്പിടി ക്ഷീരസംഘത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സംഘം പ്രസിഡന്റ് സി.അരവിന്ദാക്ഷന്‍ എം.മുജീബ് റഹിമാന് ഉപഹാരം സമര്‍പ്പിച്ചു. സംഘം ഡയറക്ടര്‍ കെ.എസ്.ഷൈന്‍ അധ്യക്ഷനായി. മേലാര്‍കോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.മോഹന്‍ദാസ്, സംഘം മുന്‍ പ്രസിഡന്റ് കെ.ഗംഗാധരന്‍, സി.പരമേശ്വരന്‍, എന്‍.ശ്രീഹരി, കെ.കെ.രാമകൃഷ്ണന്‍, ശിവരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt


Share this News
error: Content is protected !!