നീലിപ്പാറ കോറിയിൽ നിന്നും കല്ല് കയറ്റിയ ടോറസ് ടിപ്പറുകൾ പിടിച്ചു

Share this News

നീലിപ്പാറ കോറിയിൽ നിന്നും കല്ല് കയറ്റിയ ടോറസ് ടിപ്പറുകൾ പിടിച്ചു


ഓവർലോഡ് വിഷയം സംബന്ധിച്ച് വലിയ വിഷയം നടക്കുന്ന സാഹചര്യത്തിൽ ഓവർലോഡ് കയറ്റിയ ടിപ്പറുകൾ പിടിച്ച് RTO യ്ക്ക് കൈമാറി . നിരവധി ടിപ്പറുകൾ റോഡ് സൈഡിലും നിറുത്തി ഇട്ടിട്ടുണ്ട് ഓവർലോടുള്ള വണ്ടികളെല്ലാം തന്നെ പടിച്ചെടുത്ത് ഫൈൻ ഇടാക്കി കൊണ്ടിരിക്കുന്നു. കോറിയുടെ ഉള്ളിൽ 70 ൽ പരം ടിപ്പറുകൾ ഉണ്ടായിരുന്നു അതിൽ 7 എണ്ണം മാത്രം പിടിച്ചെടുത്തു എന്നാണ് പ്രാഥമിക നിഗമനം.കുറച്ച് കാലമായി ജിയോളജി വകുപ്പിന്റെ അനുമതി കിട്ടാത്തതിനാൽ പ്രവർത്തനരഹിതമായിരുന്നു ഈ കോറി ഏകദേശം ഒരു മാസം ആയിട്ടുള്ള പ്രവർത്തിക്കാൻ തുടങ്ങിയിട്ട്.തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് നിരവധി ലോഡുകൾ പോകുന്ന പ്രധാനപ്പെട്ട കോറിയാണ് നീലിപ്പാറ കോറി. ടിപ്പറുകൾ നിയമാനുശ്രിതമായുള്ള ലോഡ് മാത്രം കയറ്റിയാൽ വൻ നഷ്ടം ഉണ്ടാവും എന്നതിനാലാണ് ടിപ്പർ നിറച്ച് കല്ല് കയറ്റുന്നത്. ഈ ഒരു വിഷയത്തിൽ കഴിഞ്ഞ മാസം സംസ്ഥാന വ്യാപകമായി സമരവും നടന്നിരുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt


Share this News
error: Content is protected !!