വടക്കഞ്ചേരിയിൽ മധ്യവയസ്കയെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്ന കേസ്സിലെ പ്രതികൾ വടക്കഞ്ചേരി പോലീസിന്റെ പിടിയിൽ

Share this News

വടക്കഞ്ചേരിയിൽ മധ്യവയസ്കയെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്ന കേസ്സിലെ പ്രതികൾ വടക്കഞ്ചേരി പോലീസിന്റെ പിടിയിൽ

വാൽക്കുളമ്പ് തേക്കുംകുടി വീട്ടിൽ എബിൻ കുര്യൻ(24),വാൽക്കുളമ്പ്
വെട്ടിക്കൽ പ്രവീൺ(19), എരേശൻകുളം മടപ്പാട്ട് പറമ്പിൽ ജിനീഷ് എം.കെ(20) എന്നിവരാണ് പിടിയിലായത് .കവർച്ച നടത്തി മണിക്കൂറുകൾക്കകമാണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്.
8 പവൻസ്വർണ്ണവും, 9000 രൂപയുമാണ് ഇവർ കവർന്നത്. വടക്കഞ്ചേരി എരേശൻകുളം കരിക്കുന്നത്ത് റുഖിയയാണ് (50) ആക്രമണത്തിനിരയായത്. ഞായറാഴ്ച പുലർച്ചെ നാലരയോടുകൂടി ദേശീയപാത തേനിടുക്ക് എരേശൻകുളത്തിന് സമീപം ദേശീയപാത സർവ്വീസ് റോഡിൽ വച്ചാണ് സംഭവം. വീട്ടുജോലിക്ക് നില്ക്കുന്ന റുക്കിയ
റോഡരികിലൂടെ നടന്ന് പോകുമ്പോൾ തോപ്പിൽ ലോഡ്ജിന് സമീപത്ത് വച്ച് ആക്രമിച്ച് തലയിൽ
മുണ്ടിട്ട് മൂടി കഴുത്തിലെ മാലയും വളയും കവരുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.വടക്കഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ.പി.ബെന്നി, ടി മാരായ ജീമാൻ വർഗ്ഗീസ്, ജെസ്സൻ.T.O, ASI
മാരായ ബിനോയ് മാത്യു, അബ്ദുൾ നാസർ, SCPO മാരായ അനന്ദകൃഷ്ണൻ, സജി, ദിലീപ്.ഡി. നായർ,ഗോപകുമാർ, അരവിന്ദാക്ഷൻ, സിന്ദു, CPO മാരായ റിനു മോഹൻ, ഷെറീഫ്, ജിജു, സുധി, KHG
ഉദയകുമാർ, DVR ഡേവിസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ AS സുനിൽകുമാർ, കൃഷ്ണദാസ്, ദിലീപ്
എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്

പ്രദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt


Share this News
error: Content is protected !!