കിഴക്കഞ്ചേരി മമ്പാട് പുഴ പാലത്തിൻ്റെ നിർമാണത്തിനിടെ പില്ലർ പണിയുന്നതിന് സെറ്റ് ചെയ്ത കമ്പി തകർന്നു വീണു;രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു

Share this News

കിഴക്കഞ്ചേരി മമ്പാട് പുഴ പാലത്തിൻ്റെ നിർമാണത്തിനിടെ പില്ലർ പണിയുന്നതിന് സെറ്റ് ചെയ്ത കമ്പി തകർന്നു വീണു;രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു



കിഴക്കഞ്ചേരി കുണ്ടുകാട് – ചിറ്റടി റോഡിൽ മമ്പാട് പുഴക്ക് കുറുകെ നടക്കുന്ന പാലത്തിൻ്റെ നിർമ്മാണത്തിനിടെ പില്ലർ തകർന്നു വീണു.നിർമ്മാണ പ്രവൃത്തികളിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇന്നലെ (തിങ്കൾ) ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.പുഴ പാലത്തിനായി പില്ലർ വാർക്കുന്നതിന് ഒരുക്കിയ മുപ്പതടിയോളം ഉയരമുള്ള കമ്പി ഫ്രെയ്മാണ് വീണത്. ഈ സമയം ഒമ്പത് പേർ കമ്പിയുടെ മുകളിൽ പണി ചെയ്യുന്നുണ്ടായിരുന്നു.പില്ലർ ഫ്രെയിം ചെരിയുന്നതു കണ്ട് മുകളിൽ നിന്നും ചാടിയും മറ്റുമാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. പെട്ടെന്ന് ആഞ്ഞടിച്ച കാറ്റാണ് ഫൗണ്ടേഷനിൽ നിന്നും ഇത്രയും ഉയരമുള്ള പില്ലർ ഫ്രെയിം മറിയാൻ കാരണമായതെന്ന് പറയുന്നു. പടിഞ്ഞാറു ഭാഗത്തെ പില്ലറാണ് വീണത്.അടുത്ത ദിവസം വാർപ്പ് നടത്താൻ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് അത്യാഹിതമുണ്ടായത്. പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം വന്നതായി പറയുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt


Share this News
error: Content is protected !!