വടക്കേഞ്ചേരി പഞ്ചായത്ത് ചുവട്ടുപാടം കുടിവെള്ള പദ്ധതിക്കു കീഴിൽ കുടിവെള്ളം കിട്ടുന്നില്ലെന്ന വ്യാപകമായ പരാതിയെ തുടർന്ന് ഗ്രാമ പഞ്ചായത്ത്‌ അസ്സി. സെക്രട്ടറി ബിനു ജോഷി, പരിശോധന നടത്തി

Share this News

വടക്കേഞ്ചേരി പഞ്ചായത്ത് ചുവട്ടുപാടം കുടിവെള്ള പദ്ധതിക്കു കീഴിൽ കുടിവെള്ളം കിട്ടുന്നില്ലെന്ന വ്യാപകമായ പരാതിയെ തുടർന്ന് ഗ്രാമ പഞ്ചായത്ത്‌ അസ്സി. സെക്രട്ടറി ബിനു ജോഷി, പരിശോധന നടത്തി പ്ലമ്പർ ഉദയൻ, പമ്പ് ഓപ്പറേറ്റർ പ്രഭാകരൻ, ഉസ്മാൻ, എന്നിവരൊന്നിച്ചു പരിശോധന നടത്തി.വ്യാപകമായി കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടു. രണ്ടു വീടുകളിൽ വെള്ളം നേരിട്ട് കിണറ്റിലേക്കും, ഒരു സ്ഥലത്തു വീട്ടിലേക്ക് എടുത്ത കണക്ഷനിൽ നിന്നും റോഡിന് കുറുകെ ഹോസ് ഇട്ട് തൊടിയിലേക്ക് വീട്ടിരിക്കുന്നതായും, ഒരു സ്ഥലത്തു ജാതിക്കും, കൗങിനും ചുവട്ടിൽ ഇട്ടിരിക്കുന്നതായും കാണപ്പെട്ടു….ദുരുപയോഗം ചെയ്യപ്പെടുന്നതായി കണ്ട 7 ഓളം പൊതു ടാപ്പുകളും നീക്കം ചെയ്യാൻ നിർദ്ദേശം നൽകി…. വരും ദിവസങ്ങളിൽ പരിശോധനയുമായി മുന്നോട്ട് പോകുന്നതും ദുരുപയോഗം ശ്രദ്ധയിൽ പെടുന്ന മേഖലകളിൽ കർശനമായി നടപടി സ്വീകരിക്കുന്നതുമാണ് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.


Share this News
error: Content is protected !!