താല്‍ക്കാലിക രജിസ്‌ട്രേഷന്റെ പേരിലും കൊള്ള

Share this News

താല്‍ക്കാലിക രജിസ്‌ട്രേഷന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് യാതൊരു തുകയും വാങ്ങുന്നില്ല

  • ബെന്നി വർഗ്ഗീസ് എഴുതുന്നു

പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനും, താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ഒഴിവാക്കിയിട്ടും അതിന്റെ പേരില്‍ കൊള്ള. നെന്മാറ , വടക്കഞ്ചേരി . ആലത്തൂർ തുടങ്ങി ജില്ലയിലെ വാഹന വില്‍പ്പന ശാലകളിലാണ് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ഒഴിവായിട്ടും അതിന്റെ പേരില്‍ ആയിരത്തിലധികം രൂപ ഈടാക്കുന്നത്. പുതിയ നിയമ പ്രകാരം വാഹനങ്ങള്‍ക്ക് ഷോറുമില്‍ നിന്നുതന്നെ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കുന്നതിന് നടപടിയായിട്ടുണ്ട്. ഇതോടെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നടപടി ഇല്ലാതാകുകയും ചെയ്തു. ഇന്നിട്ടും ഇതിന്റെ പേരിലാണ് ഷോറുമുകളില്‍ പണം ഈടാക്കുന്നത്. ഇരു ചക്രവാഹനങ്ങള്‍ മുതല്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്റെ പേരില്‍ 800 രൂപ മുതല്‍ 2000 രൂപവരെയാണ് ഈടാക്കുന്നത്. ഇത് വാഹനത്തിന്റെ വിലയോടൊപ്പം ചേര്‍ത്തി വാങ്ങുന്നതിനാല്‍ പലപ്പോഴും ഉപഭോക്താക്കളും തിരിച്ചറിയുന്നില്ല. ജില്ലയിലെ വാഹന വ്യാപാര കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ അനധികൃതമായി തുക വാങ്ങുന്നതിനെതിരെ അധികൃതരും നടപടി സ്വീകരിക്കുന്നില്ല.
എന്നാല്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് യാതൊരു തുകയും വാങ്ങുന്നില്ല. വാഹന ഷോറുമുകളിലും ഇതിന്റെ പേരില്‍ തുക വാങ്ങാന്‍ കഴിയില്ല. പ്രത്യേക ഫാന്‍സി നമ്പറുകള്‍ ലഭിക്കുന്നതിനായി കാത്തിരിക്കുന്നതിനു മുമ്പ് മാത്രമാണ് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നമ്പര്‍ എടുക്കുന്നതെന്നും അതിന് മുന്‍കൂറായി പണം വാങ്ങുകയൂള്ളൂവെന്നും മറ്റുള്ള തുക ഈടാക്കുന്നത് അനധികൃതമാണെന്ന് പാലക്കാട് ആര്‍.ടി.ഒ. ശിവകുമാര്‍ പറഞ്ഞു. 


Share this News
error: Content is protected !!