
അന്നമേകുന്ന പുണ്യവുമായി വടക്കഞ്ചേരിയിലെ യൂത്ത്മൂവ്മെന്റ് പ്രവർത്തകരുടെ “ഗുരുപ്രസാദം” വിതരണം. ചെയ്തു
എസ്. എൻ. ഡി. പി.യോഗം വടക്കഞ്ചേരി യൂണിയന്റെ പോഷകസംഘടനയായ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ എല്ലാ മാസവും ചതയം ദിനത്തിൽ വടക്കഞ്ചേരി കമ്യൂണിറ്റി ഹെൽത്ത് സെന്റർ, വടക്കഞ്ചേരി ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണമായി ഗുരുപ്രസാദം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഇത്തവണയും ഭക്ഷണ വിതരണം നടന്നു. ഒരു നേരത്തെ ഭക്ഷണത്തിന് അലയുന്ന വടക്കഞ്ചേരിയിലെ അതിഥി തൊഴിലാളികൾക്കും ഗുരുപ്രസാദം വിതരണം ചെയ്തു.
യൂണിയന് കീഴിലെ ചീരകുഴി ശാഖായോഗം ഇത്തവണത്തെ ഗുരുപ്രസാദം സ്പോൺസർ ചെയ്തു.
യൂണിയൻ യൂത്ത്മൂവ്മെന്റ് കൗൺസിലർ ദേവദാസ്, യൂണിയൻ സൈബർസേന ചെയർമാൻ എ.മണികണ്ഠൻ, മിച്ചാരംകോട് ശാഖാ സെക്രട്ടറി സുദേവൻ, ചിറ ശാഖയിലെ യോഗം പ്രതിനിധി സി.വിനോദ് എന്നിവർ ഉൾപ്പെടെ യൂത്ത്മൂവ്മെന്റ് സൈബർ സേന നേതാക്കൾ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HXxvWmihg85C1olFWhlwpb

