നീലിപ്പാറയിൽ വാഹനാപകടം ; ടെബോ മറഞ്ഞു

Share this News

നീലിപ്പാറയിൽ വാഹനാപകടം

ദേശീയപാത NH 544 നീലിപ്പാറയിൽ സോഡാ കയറ്റി കൊണ്ടുപോകുന്ന ടെമ്പോ യിൽ പുറകിൽ വന്ന ടെംബോ ഇടിച്ച് സോഡാ വണ്ടി മറിഞ്ഞു. മറിഞ്ഞ വണ്ടിയിലുള്ളവർക്ക് ഗുരുതര പരിക്ക്. ഉടൻ തന്നെ ആശുപത്രിയിലേക്ക് 108, ഹൈവേ യുടെ ആംബുലൻസുകളിലായി കൊണ്ടുപോയി.നീലിപ്പാറ ടോൾ പമ്പിന്റെ അടുത്തുള്ള വാഹനം തിരിയുന്ന ഭാഗത്താണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഒരു വാഹനത്തിൽ നിന്നും വളരെ ബുദ്ധിമുട്ടിയാണ് ഒരാളെ എടുത്തത് .കോയമ്പത്തൂർ ഉക്കടം സ്വദേശി കാസിം (38), കോയമ്പത്തൂർ സുണ്ണാമ്പ് കളൈവെ കൈതമില്ലത്ത് സ്ട്രീറ്റിൽ അലാവുദ്ദീൻ (34) മലമ്പുഴ ചേറാട് ലക്ഷം വീട് കോളനി മണികണ്ടൻ (48) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 3.30 നാണ് സംഭവം നടന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക

https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6


Share this News
error: Content is protected !!