സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിൽ; റോഡരികിൽ ചത്ത പശുവിന്റെ ജഡം മറവു ചെയ്തു

Share this News

സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിൽ; റോഡരികിൽ ചത്ത പശുവിന്റെ ജഡം മറവു ചെയ്തു


ദേശീയപ്പാത 544 തൃശ്ശൂർ – പാലക്കാട് റോഡിൽ മംഗലം പോസ്‌റ്റോഫീസ് കഴിഞ് വയലോരം ഹോട്ടലിന് എതിർവശത്തായി ഏതോ സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിൽ റോഡരികിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ചത്ത പശുവിന്റെ ജഡം മറവു ചെയ്തു. പരിസരത്താകെ ദുർഗന്ധം വമിക്കത്തക്ക വിധത്തിൽ ചെയ്ത സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി കർശനമായ നടപടികൾ സ്വീകരിക്കുന്നതാണ്… 3 മത്തെ പ്രാവശ്യമാണ് ഇതരത്തിലുള്ള സംഭവം അരങ്ങേരുന്നത്. ദേശീയ പാതയിൽ അറവു മാലിന്യങ്ങളും, ഭക്ഷ്യവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത് തുടർക്കഥയായപ്പോൾ പഞ്ചായത്ത് രാത്രികാല പരിശോധനകൾ പോലീസ് സഹായത്തോടെ നടത്തി ഇത്തരം പ്രവണതകൾ കുറഞ്ഞുവന്നിരുന്നതാണ് കൂടാതെ ദേശീയ പാത നിർവഹണ കമ്പനി പാതയുടെ ഇരുവശവും വൃത്തിയാക്കിയപ്പോൾ ഒരു പരിധി വരെ പൂർണമായും നിക്ഷേപിക്കൽ ഇല്ലാതിരുന്നതാണ്. എന്നാൽ ഇങ്ങനെയുള്ള പ്രവർത്തികൾ ചെയ്യുന്നത് പഞ്ചായത്ത് വളരെയധികം ഗൗരവത്തോടെയാണ് കാണുന്നത്. കുറ്റക്കരെ കണ്ടെത്തിയാൽ കർശന നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതാണ്.. ഇന്നത്തെ ജഡം മറവുചെയ്യുന്നതിനും വിവരം വിളിച്ചറിയിക്കുകയും ചെയ്ത സേതുമാധവൻ ( ബാബു ഏട്ടൻ ), സുധാകരൻ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6


Share this News
error: Content is protected !!