പ്രദേശവാസികൾക്ക് ടോൾ:പ്രതിഷേധം ശക്തമാക്കി സംയുക്ത സമരസമിതി.

Share this News

പ്രദേശവാസികൾക്ക് ടോൾ:
പ്രതിഷേധം ശക്തമാക്കി സംയുക്ത സമരസമിതി.

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് ഏപ്രിൽ ഒന്നു മുതൽ ടോൾ പിരിക്കുമെന്ന കരാർ കമ്പനി തീരുമാനത്തിനെതിരെ വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, സംയുക്ത സമരസമിതി എന്നിവയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിൽ പ്രതിഷേധ സമരം നടത്തി.
ഗ്രാമ പഞ്ചായത്ത് അംഗം അമ്പിളി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് അധ്യക്ഷനായി.
പന്തലാംപാടം ജനകീയ കൂട്ടായ്മ പ്രസിഡന്റ് പി.ജെ.ജോസ്, ജനകീയവേദി ജന. കൺവീനർ ജിജോ അറയ്ക്കൽ, വൈസ് ചെയർമാൻ സുരേഷ് വേലായുധൻ, ഷിബു ജോൺ, മോഹനൻ പള്ളിക്കാട്, ജിൻസ് പന്തലാംപാടം, ജെയിംസ് പടമാടൻ, എം.എൽ.അവറാച്ചൻ, കെ.ശിവദാസ് എന്നിവർ പ്രസംഗിച്ചു.
ടോൾ പിരിവ് ആരംഭിച്ചാൽ തടയുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6


Share this News
error: Content is protected !!