
കഥയും, കാര്യവും, സ്‌ക്രീനിലാക്കി രാജഗോപാലന്‍ നെന്മാറ

വേനല്‍ചൂട് തുടങ്ങിയാല്‍ പാലക്കാട് ഉത്സവങ്ങളുടെയും, വേലകളുടെയും, പൂരങ്ങളുടെയും കാലമാണ്. കര്‍ഷകന്റെ പ്രതീക്ഷകളായി സ്വര്‍ണ്ണ വര്‍ണ്ണ നിറമുള്ള നെല്‍ക്കതിരുകള്‍ കൊയ്‌തെടുത്ത് പത്തായപ്പുരയിലെത്തിച്ചാല്‍ പിന്നെ കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ആവേശ തിമിര്‍പ്പാണ്. ആര്‍പ്പുവിളികളാണ്. പക്ഷേ ജീവിത കഥയെ കാര്യമായെടുത്ത് മറ്റുള്ളവര്‍ക്ക് ആവേശവും, പ്രോത്സാഹനവും, പിന്തുണയും പകര്‍ന്നു നല്‍കുന്ന പാലക്കാടിന്റെ കാറ്റിനൊപ്പം നീങ്ങുന്ന രാജഗോപാലന്‍ നെന്മാറ പുതുവഴികളിലെ പുതിയ വസന്തമായി മാറുകയാണ്.
നെല്ലിക്കുളങ്ങര ഭഗവതിയുടെ തട്ടകത്തിന്റെ പുത്രനായി പിറന്നുവീണ് സ്വപ്‌നങ്ങളും, വിഷമതകളും, ദുരിതങ്ങളുടെ കനല്‍വഴികള്‍ താണ്ടി ജീവിതത്തിന്റെ തോണി കരയിലെത്തിക്കാന്‍ പാടുപെട്ട ഒരു നാട്ടിന്‍പുറത്തുകാരന്റെ ജൈത്രയാത്രയുടെ തുടക്കമാണ് നെന്മാറക്കാരുടെ സ്വന്തം അഹങ്കരമായി മാറി രാജഗോപാലന്‍ എന്ന ഗോപാല്‍ജിയും, രാജനും.
സാധാരണ ജീവിതം
ആവനാട് കുന്നിനു താഴെ ചേരുംകാട്ടില്‍ കണ്ടന്റെയും, ദേവകിയുടെയും മൂന്നാമത്തെ മകനാണ് രാജഗോപാല്‍. ആ കാലത്ത് പട്ടിണിയും, പ്രയാസങ്ങളും മാത്രമായിരുന്ന രാജഗോപാലിന് കൂട്ട്. ജീവിത ദുരിതങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ വിവിധ ജോലികള്‍ ചെയ്യാന്‍ രാജഗോപാല്‍ നിര്‍ബന്ധിതനായി. അച്ഛന് സുഖമില്ലാതായതോടെ അച്ഛന്റെ ജോലി ഒരു മടിയും കൂടാതെ രാജഗോപാലന്‍ ഏറ്റെടുത്തു. പനചെത്തായിരുന്നു ആ തൊഴില്‍. കാറ്റില്‍ ആടിയുലയുന്ന പനയില്‍ കയറാന്‍ അറിയാതിരുന്ന രാജഗോപാല്‍ അത് വളരെ വേഗം പഠിച്ചെടുത്തു. കള്ള് വില്‍പ്പന നടത്തി ജീവിതം മുന്നോട്ടു നീങ്ങിയെങ്കിലും ഈ വരുമാനം കുടുംബത്തിന് സഹായകമാവില്ലെന്ന് കണ്ട് അത് ഉപേക്ഷിച്ചു മറ്റു മേഖലകളിലേക്ക് തിരിഞ്ഞു. പ്രതിസന്ധികളുടെ പ്രയാസങ്ങളും രാജഗോപാലിനെ വിട്ടൊഴിഞ്ഞില്ല. ഭാര്യയും, മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ തണലായിരുന്ന രാജഗോപാലിന് പിന്നീട് ആ വഴിയും ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ മോഹങ്ങള്‍ക്ക് ചിറക് മുളച്ചപ്പോള്‍ ഉള്‍വിളിപോലെ ജീവിതത്തിലേക്ക് സ്വപ്‌നങ്ങള്‍ സഫലമാക്കുവാന്‍ ഓടിതുടങ്ങുകയായിരുന്നു.
പ്രവചന സിദ്ധി ജീവിതം മാറ്റി
മറ്റുള്ളവരുടെ മനസ്സിനകത്തുള്ള കാര്യങ്ങള്‍ കണ്ടുപിടിക്കാനും, കൈ നോക്കി കാര്യങ്ങള്‍ പ്രവചിക്കാനും രാജഗോപാലിന് കഴിവുണ്ടായിരുന്നു. ജീവിതത്തില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പറയുവാനും, തിരിച്ചറിയാനും കഴിഞ്ഞിരുന്നു. സ്വന്തം ജീവിതത്തിന്റെ സുഖദുഖങ്ങള്‍ അറിയാവുന്നതുകൊണ്ട് തന്നെ അദ്ദേഹം ശുഭപ്രതീക്ഷയിലായിരുന്നു. അവിചാരിത മൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചപ്പോഴും, ഇടവഴികളില്‍ പതറിയപ്പോഴും സത്യസന്ധതയും, ആത്മാര്‍ത്ഥതയും അദ്ദേഹത്തിന്റെ മുന്നിലേക്കുള്ള വഴികളില്‍ മികവ് തെളിയിച്ചു.
സിനിമയിലേക്ക്
നാടകത്തെയും, സിനിമയേയും സ്‌നേഹിക്കുന്നവരുടെ നാടുകൂടിയാണ് നെന്മാറ. അന്ന് നാട്ടിന്‍പുറത്ത് ഉണ്ടാക്കിയ രജനി എന്ന സിനിമയുടെയും, നാടകത്തിന്റെയും കഥ എഴുതി അഭിനയിക്കുന്നയാളായിരുന്നു അച്ഛന്‍ കണ്ടന്‍. അദ്ദേഹത്തിന്റെ കഴിവുകളും, ശൈലിയും മകനായ രാജഗോപാലിനും കിട്ടി. ആ കഴിവുകളെയാണ് അദ്ദേഹത്തെ സിനിമയിലേക്ക് കൈപിടിച്ചു ഉയര്‍ത്തിയത്. എന്നാല്‍ കുട്ടികാലത്ത് തന്നെ സിനിമക്കാരാനാവണം എന്ന മൊഹം മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു. പിന്നീട് ബിസിനസ് ചെയ്യതുവരുന്നതിനിടയിലാണ് യാദൃശ്ചികമായി ഒരു സിനി
മാക്കാരനെ കണ്ടു മുട്ടുകയും ഒടുവില്‍ സ്വന്തം ജീവിതം തന്നെ സിനിമയാക്കുവാനും അദ്ദേഹത്തിനായത്. ഹൃദയ സ്പര്‍ശിയുമായ സ്വന്തം ജിവിതകഥതന്നെ പ്രമേയമാക്കി സിനിമയെന്ന സ്വപ്‌നം പൂര്‍ത്തിയാക്കി. ഭാര്യയും, മൂന്നു മക്കളുമായി കഴിയുന്ന ജിവിത യാഥാര്‍ത്ഥ്യങ്ങളോടെ് പോരാടുമ്പോള്‍ വെറുക്കപ്പെട്ടവനാകുന്നെങ്കിലും പിന്നീട് ജീവിത വിജയം നേടിയ കഥപറയുന്ന ഇനിയും എത്ര ദൂരം എന്ന സിനിമ പിറന്നു. ഒപ്പം നെന്മാറയുടെ പേരിനൊപ്പം ഒരു അഭിനേതാവും, കഥാകാരനും.
പിന്നീട് ആമേഖലയും തനിക്കുവഴങ്ങുമെന്നായതോടെ മലയാളത്തിലും തമിഴിലുമായി നാല് സിനിമകള്‍ക്ക് രാജഗോപാലിലൂടെ ജീവന്‍ വന്നു. നൂല്‍പ്പാലവും, ഞാനും, നീയും, നമ്മുടെ മൊബൈലും, തമിഴില്‍ സത്യമാ ഒന്നും പോടലാ എന്ന സിനിമയും വെള്ളിത്തിരിയില്‍ മറ്റ് വന്‍കിട ചിത്രങ്ങള്‍ക്കൊപ്പം തിയേറ്ററുകളിലെത്തിയപ്പോള്‍ രാജഗോപാലിന്റെ അഭിനയമികവിന്റെ അംഗീകാരം കൂടിയായിരുന്നു. പുസ്തകങ്ങള്‍ എഴുതുകയും, മറ്റു സിനിമകളില്‍ അവസരം ലഭിക്കുകയും ചെയ്‌തോടെ യഥാര്‍ത്ഥ സിനിമക്കാരാനായി മാറി.
സിനിമ ജീവിതത്തിന്റെ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ വീണ്ടുമൊരു സിനിമയുടെ അണിയറയിലാണ് രാജഗോപാലന്‍. അധികാരത്തിന്റെ ജനനന്മയുടെ കഥയുമായി അധികാരം ജനങ്ങളിലേക്ക് എന്ന സിനിമയാണ് ചിത്രീകരണത്തോടടുക്കുന്നത്. കഥയെഴുതുകയും, അഭിനയിക്കുകയും ചെയ്യുന്ന സിനിമയാണ് അധികാരം ജനങ്ങളിലേക്ക്.
ജീവിതയാഥാര്‍ത്ഥ്യങ്ങളോട് പടപൊരു സമൂഹത്തിന്റെ നന്മയിലും, സഹജീവി സ്‌നേഹത്തിലും നാടിന്റെ അഭിമാനമായി സ്‌ക്രീനുകളില്‍ നിറയുകയാണ് നെന്മാറക്കാരുടെ സ്വന്തം രാജഗോപാലന്‍. എല്ലാറ്റിനും പിന്തുണയും പ്രോത്സാഹനവുമായി ഭാര്യ ഉഷയും മക്കളായ രാജിയും ഉണ്ണിമായയും രാഖിയും കൂടെയുണ്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LQxXTIdHqXp9r2d8x79L74

