
വടക്കഞ്ചേരി വണ്ടാഴിയിൽ പതിനാലുകാരിയുടെ മരണം; യുവാവ് അറസ്റ്റിൽ

വണ്ടാഴി സി കെ കുന്ന് പേഴുംകുറ അഫ്സൽ (22) ആണ് അറസ്റ്റിലായത് പ്രതിയെ തമിഴ് നാട് ചെന്നൈ ചോളിയിലെ ഒളിസങ്കേതത്തിൽ നിന്നാണ് തിങ്കളാഴ്ച രാത്രി അന്വേഷണ സംഘം പിടികൂടിയത്. ഒരു വർഷത്തോളമായി മരിച്ച പെൺകുട്ടിയുമായി പ്രണയം നടിച്ച പ്രതി പലസ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. പോക്സോ , തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കൽ, ആത്മഹത്യാ പ്രേരണ തുടങ്ങിയ
വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത് പ്രതിയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു വടക്കഞ്ചേരി സി ഐ കെ . പി.ബെന്നി ആലത്തൂർ ഡി വൈ എസ് പി ആർ.അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡും മംഗലംഡാം എസ് ഐ ജെ.ജെമേഷ് , എ എസ് ഐ അനന്തകൃഷ്ണൻ , സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ. സസീമ തുടങ്ങിയവരുടെ സംഘമാണ് കേസന്വേഷണത്തിന് നേതൃത്വം നൽകിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LQxXTIdHqXp9r2d8x79L74

