പച്ചില വളവിത്ത് വിതരണം ചെയ്തു.

Share this News

പച്ചില വളവിത്ത് വിതരണം ചെയ്തു.

അയിലൂർ കൃഷി ഭവനിലെ വിവിധ പാടശേഖര സമിതികൾക്ക് സബ്സിഡി നിരക്കിൽ പച്ചില വള വിത്ത് വിതരണം ചെയ്തു. 250 ഏക്കർ സ്ഥലത്തേക്കുള്ള 2000 കിലോ വിത്തിന്റെ വിതരണോത്ഘാടനം അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്നേഷ്. തോണിപ്പാടം പാടശേഖര സമിതി സെക്രട്ടറി ബാലകൃഷ്ണന് നൽകികൊണ്ട് നിർവഹിച്ചു. മണ്ണിലെ ജൈവാംശം കൂട്ടി വിളവ് വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കുന്നത് . മേൽ മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിച്ച് മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും മണ്ണൊലിപ്പ് തടഞ്ഞ് ജലത്തിന്റെ ആഗിരണ ശേഷി വർദ്ധിപ്പിക്കാനും പച്ചില വളവിത്ത് വിതയ്ക്കുന്നത് സഹായിക്കുമെന്നും കൃഷി ഓഫീസർ എസ്. കൃഷ്ണ പറഞ്ഞു. പഞ്ചായത്ത് അംഗം വത്സല, പുഷ്പാകരൻ, കൃഷി അസിസ്റ്റന്റുമാരായ സന്തോഷ് സി, രഞ്ജിനി. ആർ, രമ. വി, സംയുക്ത പാടശേഖര സമിതി സെക്രട്ടറി. കെ. നാരായണൻ. കർഷകരായ സജിത്, കണ്ടമുത്തു, പഴനിമല, എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/KsatOTHwzW15GiOqEhrUnV


Share this News
error: Content is protected !!