
പന്നിയങ്കരയിൽ പ്രദേശവാസികൾക്ക് ടോൾ; തീരുമാനം മെയ് 15നുശേഷം
പന്നിയങ്കരയിൽ പ്രദേശവാസികളിൽനിന്നും ടോൾ പിരിക്കുന്നത് സംബന്ധിച്ച തിരുമാനം മെയ് 15നുശേഷം, അതുവരെ സൗജന്യ യാത്ര തുടരാം, തിങ്കൾ വൈകീട്ട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കലക്ടർ ഡോ. എസ് ചിത്ര അധ്യക്ഷയായ യോഗത്തിൽ മെയ് 15 വരെ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കരുതെന്ന് പി പി സുമോദ് എംഎൽഎ ആവശ്യപ്പെട്ടു
15ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് മന്ത്രിയുമായും ജില്ലയിലെ
മന്ത്രിമാരുമായും വിഷയം ചർച്ച ചെയ്യും
ദേശീയപാത അതോറിറ്റിയുടെ നിബന്ധന പ്രകാരം പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ കഴിയില്ലെന്ന് കരാർ കമ്പനി അധികൃതർ യോഗത്തിൽ അറിയിച്ചു
കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ പ്രദേശവാസികളിൽനിന്നും ടോൾ പിരിക്കാൻ തീരുമാനിച്ചെങ്കിലും സമരത്തെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/KsatOTHwzW15GiOqEhrUnV

