പോത്തുണ്ടി അണക്കെട്ടില്‍ നെല്ലിയാമ്പതിയില്‍ നിന്ന് വെള്ളമെത്തിക്കുന്നതിനായി ഏലംപാടി പദ്ധതി പ്രദേശത്ത് പ്രാഥമിക പഠനം നടത്തി.

Share this News

പോത്തുണ്ടി അണക്കെട്ടില്‍ നെല്ലിയാമ്പതിയില്‍ നിന്ന് വെള്ളമെത്തിക്കുന്നതിനായി ഏലംപാടി പദ്ധതി പ്രദേശത്ത് പ്രാഥമിക പഠനം നടത്തി.

നെല്ലിയാമ്പതി മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന നൂറടിപ്പുഴ ഏലംപാടിയിലൂടെ ഒഴുകി ന്നീട് കാരപ്പാറ പ്പുഴയിലൂടെ ചാലക്കുടിയിലേക്ക് വെള്ളമെത്തുന്നത്. വേനല്‍ക്കാലത്ത് ഉള്‍പ്പെടെ ശക്തമായ നീരൊഴുക്കുള്ള ഈ പുഴയിലെ വെള്ളം ഏലംപാടിയ്ക്ക് സമീപം തടയണ നിര്‍മ്മിച്ച് കേശവന്‍പാറ വഴി കമ്പിപ്പാലത്തിലൂടെ പോത്തുണ്ടി അണക്കെട്ടിലേക്ക് എത്തിക്കാന്‍ കഴിയുന്ന രീതിയില്‍ പദ്ധതി നടപ്പിലാക്കാനാണ് പ്രാഥമിക പഠനം നടത്തിയത്. ഇതിന്റെ ഭാഗമായി കെ.ബാബു. എം.എല്‍.എയും. ജലവിഭവ വകുപ്പ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്. ഏലംപാടിയില്‍ തടയണ നിര്‍മ്മിച്ച് വനം വകുപ്പിന്റെ അനുമതിയോടെ ടണലിലൂടെ വേണം കമ്പിപ്പാലത്തേക്ക് വെള്ളമെത്തിക്കാന്‍. വേനല്‍ക്കാലത്തുള്‍പ്പെടെ വെള്ളം ലഭിക്കുന്നതിനാല്‍ ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി മാസം വരെ വെള്ളം ലഭിച്ചാല്‍ അണക്കെട്ടില്‍ നിന്ന് ജലസേചനത്തിനായി തുറന്നുവിടുന്ന വെള്ളത്തിന് ആനുപാതികമായി നെല്ലിയാമ്പതിയില്‍ നിന്ന് വെള്ളം ലഭിക്കുന്ന സ്ഥിതിയാകും. ഇതോടെ ആയക്കെട്ട് പ്രദേശത്ത് പച്ചക്കറി കൃഷിയുള്‍പ്പെടെ നടത്തുന്നതിന് വെള്ളം നല്‍കാനാകുമെന്നും, പോത്തുണ്ടി അണക്കെട്ടില്‍ നിന്നാരംഭിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതികള്‍ക്കും സഹായകമാകുമെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. പരിശോധന പൂര്‍ത്തിയായി അടുത്തു തന്നെ സര്‍വ്വേ നടപടികള്‍ തുടങ്ങാന്‍ കഴിയുമെന്ന് കെ.ബാബു എം.എല്‍.എ. പറഞ്ഞു. ജലവിഭവ വകുപ്പ് എക്‌സികുട്ടീവ് എന്‍ജിനീയര്‍ അനില്‍കുമാര്‍, പോത്തുണ്ടി സെക്ഷന്‍ അസി.എക്‌സികുട്ടീവ് എന്‍ജിനീയര്‍ സ്മിത ബാലകൃഷ്ണന്‍, അസി.എന്‍ജിനീയര്‍മാരായ അതുല്‍മോഹന്‍, രമ്യ, നെന്മാറ ബ്ലോക്ക് പഞ്ചായത്തംഗം വി.ഫാറൂക്ക്, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പരിശോധന സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/DjRt0Ib80Fe1oUKAzHFsBg


Share this News
error: Content is protected !!