കാട്ടുപോത്തിന്റെ ആക്രമണം ;പ്രതിഷേധ പ്രകടനം നടത്തി

Share this News

കാട്ടുപോത്തിന്റെ ആക്രമണം ;പ്രതിഷേധ പ്രകടനം നടത്തി

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കണമലയിലും ചടയമംഗലത്തും മൂന്ന് കർഷകർ മരിക്കാൻ ഇടയായ സംഭവത്തിൽ സർക്കാറിന്റെ നിഷ്ക്രിയത്തിൽ പ്രതിഷേധിച്ചും പ്രദേശവാസികൾ നടത്തുന്ന സഹന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കേരള ഇൻഡിപെൻഡന്റ് ഫാർമസ് അസോസിയേഷൻ (കിഫ ) അടിപ്പെരണ്ടയിൽ പന്തം കൊളുത്തി പ്രതിഷേധ ജാഥ നടത്തി. കർഷക ജീവന് വന്യമൃഗങ്ങൾക്ക് നൽകുന്ന പ്രാധാന്യം പോലും നൽകുന്നില്ലെന്നും. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ തുരത്തുന്നതിൽ പരാജയപ്പെടുന്ന വനം വകുപ്പ് കർഷകരെയും പൊതുജനങ്ങളെയും കബളിപ്പിക്കുന്ന ഉത്തരവുകൾ നൽകി കളിയാക്കുകയാണെന്നും. കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവിട്ട ജില്ലാ കളക്ടറുടെ ഉത്തരവ് തടഞ്ഞ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗ സിംഗിന്റെ ഫോട്ടോയും കത്തിച്ചു വന്യമൃഗ ആക്രമണം, വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്കിറങ്ങുന്നതിനും ശാശ്വത പരിഹാരവും, വൈദ്യുത വേലി കാര്യക്ഷമമായി പ്രവർത്തിപ്പിക്കാത്തതിലും മരണമടഞ്ഞ വർക്കും കൃഷിനാശം സംഭവിച്ചവർക്കും നഷ്ടപരിഹാരം നൽകുന്ന കാര്യത്തിലും സർക്കാർ താൽപര്യം കാണിക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. ഒലിപ്പാറ, മംഗലം ഡാം, അടിപ്പെരണ്ട, കോപ്പൻകുളമ്പ്, കൽച്ചാടി, പൂഞ്ചേരി, കരിമ്പാറ, തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയ കർഷകർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച പ്ലക്കാർഡുകളുംമായി അടിപ്പെരണ്ട ജംഗ്ഷനിലേക്ക് പ്രകടനം നടത്തി. രമേശ് ചെവകുളം, അബ്ബാസ് ഒറവഞ്ചിറ, ഡോ. സിബി സക്കറിയ, ബിനു പൈതല, സോമൻ മംഗലം ഡാം, സാബു. ടി. സി, രാജൻ ടി കെ, രഘു. സി. കെ. അബ്രഹാം പുതുശ്ശേരി എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DjRt0Ib80Fe1oUKAzHFsBg



കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ മരിക്കാനിടയായതിൽ പ്രതിഷേധിച്ച് കർഷക സംഘടനയായ കിഫയുടെ നേതൃത്വത്തിൽ അടിപ്പെരണ്ടയിൽ നടത്തിയ പ്രതിഷേധ പ്രകടനം.


Share this News
error: Content is protected !!