

ഇടവപ്പാതിക്ക് മുൻപേ നെൽപ്പാടങ്ങളിൽ വെള്ളം നിറയുന്നത് കർഷകരിൽ ആശങ്ക
ഇടവപ്പാതിക്ക് മുൻപേ നെൽപ്പാടങ്ങൾ വെള്ളം നിറയുന്നു. തുടർച്ചയായ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും നെൽപ്പാടങ്ങളിൽ പെട്ടെന്ന് വെള്ളം നിറഞ്ഞു തുടങ്ങിയത് കർഷകരിൽ ആശങ്കയുണ്ടാക്കുന്നു. മെയ് 25ന് രോഹിണി ഞാറ്റുവേല ആരംഭിക്കുകയും മെയ് അവസാനം ഇടവപ്പാതിയും ആരംഭിക്കുമ്പോൾ മഴ ശക്തമായി നെൽപ്പാടങ്ങളിൽ വെള്ളം കൂടുമെന്ന് പ്രതീക്ഷയിലാണ് കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി തിരുവഴിയാണ് മരുതഞ്ചേരി, ചാത്തമംഗലം, അകമ്പാടം, വടക്കഞ്ചേരി. കിഴക്കഞ്ചേരി ആലത്തൂർ പ്രദേശങ്ങളിൽ ഒന്നാം വിള പൊടി വിത നടത്തിയത്. എന്നാൽ ഇടവപ്പാതിക്ക് ഇനിയും ദിവസങ്ങൾ ശേഷിച്ചിരിക്കെ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് പകരം ശക്തമായ കാറ്റും ഇടിമിന്നതോടു കൂടിയ കാലവർഷത്തെ അനുസ്മരിക്കുന്ന രീതിയിലുള്ള മഴയാണ് പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ചെയ്തത്. ഇത് പ്രദേശത്തെ നെൽപ്പാടങ്ങളിൽ വെള്ളം നിറയാൻ ഇടയാക്കി. നെൽപ്പാടങ്ങളിൽ അമിതമായി വെള്ളം കെട്ടിനിന്നാൽ വിതച്ച നെൽവിത്ത് മുള ശരിയാകാതെ വിത്ത് നീർ വിഴുങ്ങി പോകുമെന്ന് മേഖലയിലെ പൊടി വിത നടത്തിയ നെൽ കർഷകർ ആശങ്ക പങ്കുവെച്ചു. പൊടിപിത നടത്തിയ പാടശേഖരങ്ങളിൽ മുളച്ചു വരുന്ന നെൽചെടിക്ക് കുറച്ചു ദിവസം ചൂട് മുഖേന കാച്ചിൽ കിട്ടിയാൽ മാത്രമേ നെൽ ചെടികൾക്ക് കരുത്ത് കിട്ടുകയുള്ളൂ എന്ന് കർഷകർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY
