Share this News


കാറ്റിലും മഴയിലും മരം കടപുഴകി വീടിനു മുകളിൽ വീണു
നെന്മാറ മാട്ടുപ്പാറ ഓടിയം പി. ഗോപാലന്റെ വീടിനു മുകളിൽ മരം വീണു. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വീടിനു സമീപത്തുണ്ടായിരുന്ന സർക്കാർ വക കരുവാക മരം വീടിനു മുകളിൽ പതിച്ചത്. ഓടുമേഞ്ഞ വീടിന്റെ മേൽപ്പുരയിലെ കഴുക്കോൽ, പട്ടിക, ഓട് എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. സുമാർ നാൽപ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഗോപാലൻ പറഞ്ഞു. സ്വന്തം ചിലവിൽ ഗോപാലൻ മരക്കമ്പുകളും മറ്റും മുറിച്ചുമാറ്റി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

Share this News