
പി പി സുമോദ് എം എൽ എ യുടെ വികസനഫണ്ടിൽ നിന്നും 3ലക്ഷം രൂപയുടെ പുസ്തകങ്ങൾ വിതരണം ചെയ്തു.
തരുർ മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട വായനശാലകൾക്ക് പി പി സുമോദ് എം എൽ എ യുടെ വികസനഫണ്ടിൽ നിന്നും 3ലക്ഷം രൂപയുടെ പുസ്തകങ്ങൾ വിതരണം ചെയ്തു. പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം പി പി സുമോദ് എം എൽ എ നിർവഹിച്ചു കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി ടീച്ചർ അധ്യക്ഷ ആയിരുന്നു. തരൂർ പഞ്ചായത്ത് പ്രസിഡന്റ് രമണി, പുതുക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഹസീന ടീച്ചർ, കാവശേരി പഞ്ചായത്ത് പ്രസിഡന്റ് അശോകൻ,കോട്ടായി പഞ്ചായത്ത് പ്രസിഡന്റ് സതീഷ്,ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി MMA ബക്കർ, ആലത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ചന്ദ്രൻ, കെ എൻ സുകുമാരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു ജില്ലാ ലൈബ്രറി കൗൺസിൽ എക്സ്കൂട്ടീവ് അംഗം എം കെ സുരേന്ദ്രൻ സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി സി ചന്ദ്രബോസ് നന്ദിയും പറഞ്ഞു.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

