
നിയമസഭ അക്കൗണ്ട്സ് കമ്മിറ്റി നെല്ലിയാമ്പതി ഗവൺമെന്റ് ഫാം സന്ദർശിച്ചു.

നെല്ലിയാമ്പതിയിൽ നിയമസഭ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി സിറ്റിങ് നടത്തി. എം. എൽ. എ. മാരായ കെ. പി. രാമകൃഷ്ണൻ, എ.സി.മൊയ്തീൻ, ആബിദ് ഹുസൈൻ തങ്ങൾ, ടി. ഐ .മധു സൂദനൻ നായർ, ഇ.കെ.വിജയൻ, കെ. പി.കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ. എന്നിവരടങ്ങിയ 15-ാം നിയമസഭ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി സർക്കാർ ഓറഞ്ച് ഫാമും സന്ദർശിച്ചു. ഇവർക്കൊപ്പം കെ.ബാബു എം.എൽ. എ, കൃഷി അഡീഷനൽ ഡയറക്ടർ വീണ റാണി, നിയമസഭ, സെക്രട്ടേറിയറ്റ്, ജില്ലാ കൃഷി ഓഫിസ്, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഫാം സൂപണ്ട്. പി.സാജിദലി ഫാമിന്റെ വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ചു വിശദീകരണം നടത്തി.
സംസ്ഥാനത്തെ ഗവ. ഫാമുകളുടെ പ്രവർത്തനം സംബന്ധിച്ചു മനസ്സി ലാക്കാനും വികസന സാധ്യതകൾ പഠിക്കാനും വിലയിരുത്താനുമായി നെല്ലിയാമ്പതി ഫാമാണു നിയമസഭാ സമിതി പരിഗണിച്ചത്. ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ വിനോദസഞ്ചാരി കളെ ആകർഷിക്കാൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തു വരികയാണെന്നും. ഫാമിലെ അലങ്കാരച്ചെടികൾ ഫല വൃക്ഷ തൈകൾ പൂച്ചെടികളുടെ നഴ്സറി, ആമ്പൽപ്പൂക്കൾ കൊണ്ടു സമൃദ്ധമായ തടയണ എന്നിവയും സമിതി അംഗങ്ങൾ സന്ദർശിച്ചു. അവധി ദിവസങ്ങൾ ഉൾപ്പെടെ ഫാമിന്റെ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തി അധിക വരുമാനം കണ്ടെത്തും. സുരക്ഷിതമായ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കി നിലവിലുള്ള സൗജന്യ ഫാം പ്രവേശനത്തിന് പകരം ഫീസ് ഈടാക്കി നടത്തുന്ന ഫാം ടൂറിസം പദ്ധതികളും പരിഗണയിലുണ്ടെന്ന് നിയമസഭാ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

