
ശോഭ കമ്മ്യൂണിറ്റി ഹോം പ്രോജക്റ്റിന്റെ ഭാഗമായി ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കായി 1000 വീടുകൾ നിർമിക്കുന്നു.
പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി പഞ്ചായത്തിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കായി നിർമ്മിക്കുന്ന നൂറ് വീടുകളുടെ തറക്കല്ലിടൽ ചടങ്ങ് ശ്രീ കുറുംബ് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശോഭ ഗ്രൂപ്പ് സംഘടിപ്പിച്ചു. ജില്ലയിലെ ദരിദ്രരായ കുടുംബങ്ങൾക്ക് അടുത്ത നാല് വർഷത്തിനുള്ളിൽ ആയിരം വീടുകൾ നിർമിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. നൂറ് വീടുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. കിഴക്കഞ്ചേരിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പൂർത്തീകരിച്ച പത്ത് വീടുകളുടെ താക്കോൽ ഗുണഭോക്താക്കൾക്കും ലിവിംഗ് ക്വാർട്ടേഴ്സുകൾ ചെറുപ്പക്കാരായ അമ്മമാർക്കും അവരുടെ കൈമാറി. സാമൂഹിക പെൻഷൻ പദ്ധതി പ്രകാരം അൻപത് ഗ്രാമീണ വിധവകൾക്ക് പെൻഷൻ അനുവദിച്ചു. കൂടാതെ, അവശതയനുഭവിക്കുന്ന കുടുംബങ്ങളിലെ തൊണ്ണൂറ് പെൺകുട്ടികളെ ശോഭ അക്കാദമിയിൽ ഉൾപ്പെടുത്തി.
ചടങ്ങിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ മന്ത്രി വി. മുരളീധരൻ പങ്കെടുത്തു. റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ, മുൻ മന്ത്രിമാരായ കെ. ഇ. ഇസ്മയിൽ, വി. സി. കബീർ, ആലത്തൂർ എം.പി. രമ്യ ഹരിദാസ്, ഹരിപ്പാട് എം.എൽ.എ. രമേശ് ചെന്നിത്തല, ആലത്തൂർ എം.എൽ.എ. കെ.ഡി. പ്രസേനൻ, തൃശൂർ എം.എൽ.എ. പി. ബാലചന്ദ്രൻ, തരൂർ എം.എൽ.എ. പി. പി. സുമോദ്, എൽഡിഎഫ് കൺവീനർ പി. ജയരാജൻ, ശോഭ ഗ്രൂപ്പ് സ്ഥാപകനും ശ്രീ കുറുംബ് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകനും ചെയർമാനുമായ പി.എൻ.സി. മേനോൻ, ചെയർമാൻ രവി മേനോൻ, ശോഭ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജഗദീഷ് നങ്ങിനെനി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വീട് മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണെങ്കിലും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് അന്തസായതും സാമ്പത്തികമായി താങ്ങാനാവുന്നതുമായ പാർപ്പിടങ്ങൾ ഇപ്പോഴും ലഭ്യമല്ല. പാലക്കാട് ജില്ലയിലെ ദരിദ്രരായ കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുന്നതിനായി വിഭാവനം ചെയ്ത സവിശേഷമായ സാമൂഹിക വികസന സംരംഭമാണ് ശോഭ കമ്മ്യൂണിറ്റി ഹോം പ്രോജക്റ്റ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ കിഴക്കഞ്ചേരി പഞ്ചായത്തിലെ ഭവനരഹിതരായ അർഹരായ നൂറ് കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം ചെലവിൽ 100 വീടുകൾ നിർമിച്ചു നൽകും.
ശോഭാ ഗ്രൂപ്പ് സ്ഥാപകനും ശ്രീ കുറുംബ് എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകനും ചെയർമാനുമായ പി. എൻ. സി. മേനോൻ ചടങ്ങിൽ സംസാരിച്ചു. ഭക്ഷണം, വിദ്യാഭ്യാസം, പാർപ്പിടം എന്നിവ ഏതൊരു കുടുംബത്തിനും ആവശ്യമായ മൂന്ന് അടിസ്ഥാന ആവശ്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, നമ്മുടെ രാജ്യത്ത് പലർക്കും ഇവ ലഭ്യമല്ല. ജീവിതത്തിൽ വിജയം കണ്ടെത്താനുള്ള ഭാഗ്യം നമുക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ, നമ്മുടെ സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കേണ്ടത് നമ്മുടെ കടമയാണെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഭവനനിർമ്മാണ മേഖലയിൽ ശക്തമായ സാന്നിധ്യമുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ സ്ഥാപിച്ച ശേഷം, ആവശ്യമുള്ളവർക്ക് വീടുകൾ നിർമ്മിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ട്. അത് ദാനമല്ല, സമൂഹത്തോടുള്ള ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
പി.എൻ.സി. മേനോന്റെ നേതൃത്വത്തിൽ, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി എന്നതിന് ശോഭ ഗ്രൂപ്പിൽ ഒരു പുതിയ അർത്ഥം കൈവരിച്ചു. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്തുകൾക്കായി 2006-ൽ ശ്രീ കുറുംബ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള സവിശേഷമായ സാമൂഹിക വികസന സംരംഭമായ “ഗ്രാമശോഭ്, പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം പ്രായമായവരെയും ദരിദ്രരെയും പരിപാലിക്കുക, സ്ത്രീ ശാക്തീകരണവും ഹരിത സംരംഭങ്ങളും എന്നിവയ്ക്കായി പ്രവർത്തിക്കുന്നതിനായി വിഭാവനം ചെയ്തു. ഈ ക്ഷേമപദ്ധതികൾ നിരവധി ജീവിതങ്ങളെ സ്പർശിക്കുന്നുണ്ട്. ഗുണഭോക്താക്കളുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ നിലയും ‘ഗ്രാമശോഭയുടെ തുടക്കം മുതൽ ഗണ്യമായി മെച്ചപ്പെട്ടു.
അവശത അനുഭവിക്കുന്ന ആളുകളുടെ ജീവിതം ഉയർത്താൻ ശോഭ സമയവും വിഭവങ്ങളും സ്ഥിരമായി നിക്ഷേപിക്കുന്നുവെന്ന് ശോഭ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജഗദീഷ് നങ്ങിനേനി പറഞ്ഞു. ശോഭ കമ്മ്യൂണിറ്റി ഹോം പ്രോജക്റ്റ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ആവശ്യമായ ഗുണമേന്മയുള്ള വീടുകൾ പ്രദാനം ചെയ്യുന്നതിന് ഊന്നൽ നൽകുന്ന സംരംഭമാണ്. ഈ ഉദ്യമം തങ്ങളുടെ സിഎസ്ആർ തത്ത്വചിന്തയായ ‘ജോലിയിലെ അർപ്പണബോധം എന്നതുമായി പ്രതിധ്വനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കിഴക്കഞ്ചേരി പഞ്ചായത്തിലെ ഏറ്റവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്ന ബൃഹത്തായ പദ്ധതിക്ക് ട്രസ്റ്റ് 2023ൽ തുടക്കമിട്ടു. 2023 -2024ൽ ഏറ്റവും അർഹതയുള്ള ഭവനരഹിതരായ സ്ത്രീകൾ ഗൃഹനാഥകളായ 100 കുടുംബങ്ങൾക്ക് വീട് ലഭിക്കുന്ന തരത്തിൽ വിവിധ ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും.









പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

