
വടക്കഞ്ചേരി- ചെറുകുന്നം പുരോഗമന വായനശാലയുടെ ആഭിമുഖ്യത്തിൽ വയോധികർക്ക് പകൽ വീട് ആരംഭിച്ചു
വടക്കഞ്ചേരി-ചെറുകുന്നം പുരോഗമന വായനശാലയുടെ ആഭിമുഖ്യത്തിൽ വയോധികർക്ക് വേണ്ടി പകൽവീട് ആരംഭിച്ചു ടെലിവിഷൻ സൗകര്യം ലഭ്യമാക്കിയും കാരംബോർഡ്, ചെസ്സ് കളി, ചീട്ടുകളി എന്നിവ കളിക്കാനുള്ള വേദിയും
പങ്കെടുക്കുന്നവർക്ക്
ചായ, ഭക്ഷണം എന്നിവയും ഒരുക്കിയിട്ടുണ്ട് പകൽ വീടിന്റെ ഉദ്ഘാടനം കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി,രാധാകൃഷ്ണൻ നിർവഹിച്ചു, വയോജന ക്ഷേമത്തെക്കുറിച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.സി. ചന്ദ്രബോസ് സംസാരിച്ചു വായനശാല പ്രസിഡന്റ് സി.ടി. കൃഷ്ണൻ മുൻ എം എൽ എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.എ കൃഷ്ണൻ സ്വാഗതം പറഞ്ഞു കേര കേസരി സി.ആർ ഭവദാസ്, അഹമ്മദ് കബീർ വി.എസ്, പി ടി. മോഹനൻ, കെ കെ ശ്രീജേഷ്, കെ.രാഹുൽ എന്നിവർ സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

