ഉറവിട മാലിന്യ സംസ്‌കരണ ഉപാധികളുടെ ഏകദിന പ്രദര്‍ശനം സംഘടിപ്പിച്ചു

Share this News

ഉറവിട മാലിന്യ സംസ്‌കരണ ഉപാധികളുടെ ഏകദിന പ്രദര്‍ശനം സംഘടിപ്പിച്ചു

ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ഐ.ആര്‍.ടി.സിയുടെ സഹകരണത്തോടെ ഏകദിന പ്രദര്‍ശനം സംഘടിപ്പിച്ചു. ബയോബിന്‍, പോര്‍ട്ടബിള്‍ ബക്കറ്റ് കമ്പോസ്റ്റ്, മണ്‍കല കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, മോസ്പിറ്റ് കമ്പോസ്റ്റ് തുടങ്ങിയയവയാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. സന്ദര്‍ശകര്‍ക്ക് ഉറവിടമാലിന്യ സംസ്‌കരണ ഉപാധികള്‍ സംബന്ധിച്ച് വിശദീകരണവും സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി. ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുമതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രകാശന്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സോമസുന്ദരന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി, സെക്രട്ടറി പി.എം സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ.എസ് മൃദുല, വി.ഇ.ഒ ജിതിന്‍ കൃഷ്ണ, എം.കെ സുരേന്ദ്രന്‍, രാഹുല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!