
ഉറവിട മാലിന്യ സംസ്‌കരണ ഉപാധികളുടെ ഏകദിന പ്രദര്‍ശനം നടത്തി പറളി ഗ്രാമപഞ്ചായത്ത്
ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് പറളി ഗ്രാമപഞ്ചായത്ത് ഐ.ആര്‍.ടി.സിയുടെ നേതൃത്വത്തില്‍ ഏകദിന പ്രദര്‍ശനം നടത്തി. ബയോബിന്‍, പോര്‍ട്ടബിള്‍ ഹൗസ്ഹോള്‍ഡ് ബയോബിന്‍ യൂണിറ്റ്, ബക്കറ്റ് കമ്പോസ്റ്റിംഗ്, കിച്ചന്‍ ബിന്‍, സെപ്റ്റിക് ടാങ്ക്, സോക് പിറ്റ്, ഇനോക്കുലം തുടങ്ങിയയവയാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. പ്രദര്‍ശന വേളയിലെത്തിയ സന്ദര്‍ശകര്‍ക്ക് ലഘുരേഖ വിതരണം ചെയ്യുകയും ഉറവിടമാലിന്യ സംസ്‌കരണ ഉപാധികളെ പരിചയപ്പെടുത്തി അതിന്റെ പ്രവര്‍ത്തനരീതി വിവരിച്ചു കൊടുക്കുകയും ചെയ്തു. പറളി ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുരേഷ് കുമാര്‍ നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, പഞ്ചായത്തംഗങ്ങള്‍, അസിസ്റ്റന്റ് സെക്രട്ടറി, വി.ഇ.ഒമാര്‍, ഐ.ആര്‍.ടി.സി കോര്‍ഡിനേറ്റര്‍ പ്രശാന്ത്, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

