വടക്കഞ്ചേരി: ഒരു മാസത്തെ അറ്റകുറ്റപണികൾക്കു ശേഷം വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിലെ വടക്കഞ്ചേരി മേൽപ്പാലം വീണ്ടും തുറന്നു.കഴിഞ്ഞ മാസം ഏഴിന് അടച്ച തൃശൂർ ഭാഗത്തേക്കുള്ള വഴികളാണ് തുറന്നത്.പാലക്കാട് ഭാഗത്തേക്കുള്ള വഴികൾ അറ്റകുറ്റപണി നടത്തി നേരത്തെ തുറന്നിരുന്നു.ഭാരവാഹനങ്ങൾ കടന്നു പോകുമ്പോൾ മേൽപ്പാലത്തിലെ ഭീമുകൾ അകന്ന് വലിയ വിടവ് രൂപപ്പെടുന്നതാണ് അപകുന്നത്. വിടവുകളിൽ ഇരുമ്പ് പാളികൾ നിരത്തിയാണ് വിടവ് അടക്കുന്നത്. എന്നാൽ റിപ്പയർ ചെയ്ത ഭാഗങ്ങളിൽ സമാനമായ പ്രശ്നം ഇടക്കിടെ ഉണ്ടാകുന്നത് പാലം നിർമ്മാണത്തിലെ വലിയ അപാകത മൂലമാണെന്നാണ് വിലയിരുത്തൽ. അഞ്ച് വർഷം നീണ്ട നിർമാണ പ്രവൃത്തികൾക്കു ശേഷം കഴിഞ്ഞ ഫെബ്രുവരി ആറിനാണ് മേൽപ്പാത വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തത്.നാല് മാസത്തിനിടെ നാല് തവണ റിപ്പയറിംഗിനായി അടക്കുകയും ചെയ്തു.ഇപ്പോഴും മേൽപ്പാലത്തിൽ വെളിച്ച സംവിധാനം പൂർണ്ണമായിട്ടില്ല. സൂചന ബോർഡുകളും സ്ഥാപിച്ചിട്ടില്ല.
റിപ്പോർട്ട് :ഫ്രാൻസിസ് തയ്യൂർ
Vadakkenchery
9447074635
8075503596
വടക്കഞ്ചേരിയിൽ be100 എന്ന Home Delivery Service നിങ്ങൾക്കായി പ്രവർത്തനം ആരംഭിച്ച വാർത്ത സന്തോഷത്തോടെ അറിയിക്കുന്നു. നിങ്ങൾക്കാവശ്യമുളള ജൈവ പച്ചക്കറികൾ , ORGANIC GREEN GROCERIES, മറ്റ് പച്ചക്കറികൾ , പഴങ്ങൾ, പലചരക്ക് സാധനങ്ങൾ, Dates, Nuts & Dry Fruits എന്നിവ ഏറ്റവും ഗുണമേന്മയുള്ളതും ഏറ്റവും കുറഞ്ഞ വിലയിലും delivery charge ഈടാക്കാതെയും നിങ്ങളുടെ വീടുകളിലേക്ക് എത്തിക്കുന്നു. ഇന്ന് തന്നെ ഓർഡർ ചെയ്യൂ .
ഓർഡർ ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക👇🏻
9447074635
8075503596
UP TO 10 KM FREE HOME DELIVERY