ഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 50 ഓളം പേര്‍ മരിച്ചു ;350 പേര്‍ക്ക് പരിക്ക്‌

Share this News

ഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 50 ഓളം പേര്‍ മരിച്ചു ;350 പേര്‍ക്ക് പരിക്ക്‌

ഒഡിഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 50 ഓളം പേർ മരിച്ചു. 350 പേർക്ക് പരിക്കേറ്റതായും റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരു ചരക്ക് തീവണ്ടിയടക്കം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്.ഷാലിമാറിൽ നിന്ന് (കൊൽക്കത്ത). ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്നു.കോറോമാണ്ടൽ എക്സ്പ്രസും (12841) ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്.ഇതേസ്ഥലത്തുതന്നെ മറ്റൊരുതീവണ്ടിയും അപകടത്തിൽപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം.കൂട്ടിയിടിച്ചും പാളംതെറ്റിയും മറിഞ്ഞ കോച്ചുകൾക്കുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!