Share this News
ചുവന്നമണ്ണിൽ നിന്നും പണം വെച്ച് ചീട്ടുകളിക്കുന്ന സംഘത്തെ പിടികൂടി
പാണഞ്ചേരി പഞ്ചായത്തിൽചുവന്ന മണ്ണ് പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ പണം വെച്ചു ചീട്ടുകളിക്കുകയായിരുന്ന 11 അംഗ സംഘത്തെ പീച്ചി പോലീസ് പിടികൂടി. ചുവന്നമണ്ണ് സെന്ററിലെ കൈനിക്കര ബിൽ സിംഗിലെ മുകൾ നിലയിലെ അടച്ചിട്ട മുറിയിൽ നിന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് 16,550 രൂപയും പിടിച്ചെടുത്തു.
ചുവന്നമണ്ണ് വാർഡ് മെമ്പർ അടക്കം 11 പേരെയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ഷുക്കൂറിന് ലഭിച്ച രഹസ്യ വിവരത്തെ തടർന്ന് എസ്ഐ ജയപ്രസാദും സംഘവും പിടി കൂടിയത്. ഇവർക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടു. എഎസ്ഐ മാരായ ജയൻ, ഷൈജു, എസ്ഐ ടെയിനി ശ്രീഹരി, സിപിഒ മാരായ പ്രദീപ്, അജീഷ്, സനൽ, അയ്യപ്പദാസ്, ഹോം ഗാർഡുകളായ ഫിലിപ്പുട്ടി, ഷാജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Share this News