പഴങ്ങളിൽനിന്ന്‌ വീര്യം കുറഞ്ഞ മദ്യം ഉത്‌പാദിപ്പിക്കാൻ ആളെത്തേടി സംസ്ഥാന സർക്കാർ

Share this News

പഴങ്ങളിൽനിന്നും ധാന്യമൊഴികെയുള്ള കാർഷികോത്‌പന്നങ്ങളിൽനിന്നും വീര്യം കുറഞ്ഞ മദ്യം ഉത്‌പാദിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഒരു വർഷം പിന്നിട്ടിട്ടും ആരും താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇതോടെയാണ് സംരംഭകരെ കണ്ടെത്താൻ സർക്കാർ ശ്രമം തുടങ്ങുന്നത്.കഴിഞ്ഞ ദിവസം നടന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടന്നു. ചട്ടങ്ങളിൽ ഇളവ് നൽകിയിട്ടും സംരംഭകർ താത്പര്യം കാണിക്കാത്തതിനെക്കുറിച്ച് വിലയിരുത്തലുണ്ടാകും. പുതിയ കർമപദ്ധതി ഉടൻ തയ്യാറാക്കും. നിലവിൽ കേരളത്തിൽ വൈൻ ഉത്‌പാദന യൂണിറ്റുകളില്ല. ഉത്തരേന്ത്യയിൽനിന്നാണ്‌ ഇത്‌ എത്തുന്നത്.

ശ്രീകാര്യം കിഴങ്ങ് ഗവേഷണകേന്ദ്രത്തിൽ മരച്ചീനിയിൽനിന്ന്‌ എഥനോളും മറ്റ് മൂല്യവർധിത ഉത്പന്നങ്ങളും നിർമിക്കാനുള്ള പദ്ധതിക്ക് 2022-23 ബജറ്റിൽ രണ്ടു കോടി രൂപ നീക്കിവച്ചിരുന്നു.എന്നാൽ, പ്രവർത്തനങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ല.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2


Share this News
error: Content is protected !!