
മൂല്യബോധമുള്ള വിദ്യാർത്ഥി സമൂഹത്തിനായി കാലോചിതമായ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ നടത്തുവാൻ സർക്കാർ പ്രതിജ്ഞാബന്ധം
പി. പി.സുമോദ് എം എൽ എ
വിദ്യാഭ്യാസമേഖലയിൽ സമഗ്രമായ പരിഷ്കാരങ്ങൾ കാലഘട്ടത്തിനനുസരിച്ച് ഏറ്റെടുത്ത് നടത്തുവാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും അതിലൂടെ മാത്രമേ ദിശാബോധവും മൂല്യബോധവുമുള്ള തലമുറയെ വാർത്തെടുക്കുവാൻ കഴിയുകയുള്ളൂ എന്നും പി. പി. സുമോദ് MLA അഭിപ്രായപ്പെട്ടു. വടക്കഞ്ചേരി എസ്. എൻ. ഡി. പി. യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ പരിധിയിലെ വിദ്യാഭ്യാസമേഖലയിലും കലാകായിക രംഗത്തും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പ്രതിഭാസംഗമം 2023 പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ സെക്രട്ടറി കെ. എസ്. ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് എം. ആർ. കൃഷ്ണൻകുട്ടി സ്വാഗതം ആശംസിച്ചു.
യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ. സി. രഞ്ജിത്ത്, യൂണിയൻ പഞ്ചായത്ത് സമിതി അംഗം കെ. നാരായണൻ, കൗൺസിലർമാരായ കെ. എം. സോമൻ, ഇ. കെ. സുദേവൻ, വി.സുമേഷ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് പി. എസ്. സുമിത്ത്, വൈസ് പ്രസിഡന്റ് യു. സുഭാഷ്,വനിതാസംഘം പ്രസിഡന്റ് സ്മിത മോഹനൻ, സെക്രട്ടറി ലതിക കലാധരൻ, വൈസ് പ്രസിഡന്റ് സ്മിത നാരായണൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ച പരിപാടിയിൽ യോഗം ഡയറക്ടർ ബോർഡ് മെമ്പർ ആർ. ജയകൃഷ്ണൻ നന്ദി അറിയിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2

