തൊഴിലുറപ്പ് പദ്ധതി ; പരുതൂര്‍ ഗ്രാമപഞ്ചായത്തിന് അംഗീകാരം

Share this News

തൊഴിലുറപ്പ് പദ്ധതി ; പരുതൂര്‍ ഗ്രാമപഞ്ചായത്തിന് അംഗീകാരം

ദേശീയ ഗ്രാമീണ തൊഴിലുപ്പ് പദ്ധതിയില്‍ 2022-23 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം നടത്തിയ പഞ്ചായത്തുകള്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ അംഗീകാരം പരുതൂര്‍ ഗ്രാമപഞ്ചായത്ത് നേടി. പദ്ധതിപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതിനാണ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള അംഗീകാരം പരുതൂരിന് ലഭിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തിലും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ കഴിയുന്ന പ്രവര്‍ത്തികളാണ് പഞ്ചായത്ത് വിഭാവനം ചെയ്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാമണികണ്ഠനില്‍നിന്നും പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ ട്രോഫി ഏറ്റുവാങ്ങി. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, തൊഴിലുറപ്പു പദ്ധതി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2


Share this News
error: Content is protected !!