
ദേശീയ വൈദ്യുത സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘ഇലക്ട്രിക്കല്‍ സേഫ്റ്റി: ഡു നോട്ട് കോംപ്രമൈസ്, ബി വൈസ് എന്ന സന്ദേശത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ആല്‍വിന്‍ ആന്റണി വൈദ്യുതി സുരക്ഷയും അപകടങ്ങളും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ജില്ലയില്‍ വൈദ്യുതി മൂലമുണ്ടാകുന്ന അപകടമരണങ്ങള്‍ കൂടിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. 2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 13 മരണങ്ങള്‍ കൂടാതെ ചെറിയ അപകടങ്ങളും ഉണ്ടായിട്ടുണ്ട്. മൃഗങ്ങള്‍ക്കും ജീവഹാനി സംഭവിക്കുന്നുണ്ട്. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, വാര്‍ഡ് മെമ്പര്‍മാര്‍, ആശവര്‍ക്കര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ 50-ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2


